മസ്‌കറ്റിലെ സലാലയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു

മസ്‌കറ്റിലെ സലാലയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു റോബര്‍ട്ട് (28) ആണ് വെട്ടേറ്റു...

മസ്‌കറ്റിലെ സലാലയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു

Chikku

മസ്‌കറ്റിലെ സലാലയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു റോബര്‍ട്ട് (28) ആണ് വെട്ടേറ്റു മരിച്ചതായി കണ്ടെത്തിയത്.

ചിക്കു ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫ്‌ളാറ്റില്‍ അന്വേഷണം നടത്തു്‌നതിനിടയിലാണ് ചിക്കുവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെയാണെന്ന് പോലീസ് പറയുന്നു.

ചിക്കു സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് മാസമായി ജോലി ചെയ്ത് വരികയായിരുന്നു. ഭര്ത്താവ് ലിന്‍സണ്‍ അതെ ഹൊസ്പിറ്റലിലെ ജീവനക്കാരന്‍ ആണ്. ശരീരത്തില്‍ കുത്തേറ്റ പാടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റര്‍ മന്‍പ്രീത് സിംഗ് അറിയിച്ചു. മസ്‌കാറ്റ് ഇന്ത്യന്‍ എംബസിയും മരണം സ്ഥിതീകരിച്ചിട്ടുണ്ട്