ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പാക് പൗരനും പോലീസ് കസ്റ്റഡിയില്‍

ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്‍സനും അയല്‍വാസി പാക് പൗരനും പോലീസ്...

ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പാക് പൗരനും പോലീസ് കസ്റ്റഡിയില്‍

malayali_0

ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്‍സനും അയല്‍വാസി പാക് പൗരനും പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചിക്കുവിനെ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് കുത്തിക്കൊലപ്പെടുത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

ചിക്കു ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ലിന്‍സന്‍. ചിക്കു ജോലിക്ക് എത്താത്തതിനെ തുടര്‍ന്നു ഫ്‌ളാറ്റില്‍ അന്വേഷിച്ചുചെന്നപ്പോഴാണു കുത്തേറ്റു കിടക്കുന്നതു കണ്ടതെന്നാണ് ലിന്‍സന്റെ മൊഴി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ലിന്‍സന്‍ പറഞ്ഞിരുന്നു.

മൃതദേഹത്തിന്റെ ചെവി അറുത്തു കമ്മലുകള്‍ കവര്‍ന്നിരുന്നു. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിരുന്നു. നാലുവര്‍ഷമായി ഒമാനില്‍ നഴ്സ് ആയ ചിക്കു ഏഴുമാസം മുന്‍പാണു വിവാഹിതയായത്. പ്രസവത്തിനായി സെപ്റ്റംബറില്‍ നാട്ടിലേക്കു പോകാനിരിക്കവേയാണ് ദുരന്തം പിടികൂടിയത്.