മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

മഹാരാഷ്ട്രയില്‍ ആറു പഞ്ചായത്തുകളിലെ 102 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കിട്ടിയത് വെറും അഞ്ച് സീറ്റ്. കോണ്‍ഗ്രസ് 21 സീറ്റിലും...

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

BJP

മഹാരാഷ്ട്രയില്‍ ആറു പഞ്ചായത്തുകളിലെ 102 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കിട്ടിയത് വെറും അഞ്ച് സീറ്റ്. കോണ്‍ഗ്രസ് 21 സീറ്റിലും ശിവസേനയും എന്‍സിപിയും 20 വീതം സീറ്റുകളിലും വിജയിച്ചു.

മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ തട്ടകമായ കൊങ്കണിലെ കുദല്‍ നഗര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിജയം നേടി. ഇവിടെ കോണ്‍ഗ്രസ് 10 സീറ്റും ശിവസേന 6 സീറ്റും നേടിയപ്പോള്‍ ബിജെപി ഒരു സീറ്റിലൊതുങ്ങി.

ഉസ്മാനാബാദിലെ ലോഹര നഗര്‍ പഞ്ചായത്തില്‍ ശിവസേന 9 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. ഇവിടെ എന്‍സിപി നാലു സീറ്റിലും കോണ്‍ഗ്രസ് മൂന്നിടത്തും വിജയിച്ചു. ബിജെപിയുടെ അക്കീണ്ട് അവിടെ ശൂന്യമായിരുന്നു.

സോളാപ്പുരിലെ മോഹോള്‍ മാധ നഗര്‍ പഞ്ചായത്തുകളിലും ശിവസേനയും എന്‍സിപിയും ബിജെപിയേക്കാള്‍ മുന്നിലെത്തി. സത്താറയിലെ ലോനന്ദില്‍ എന്‍സിപി എട്ടും കോണ്‍ഗ്രസ് ആറും സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ടിലൊതുങ്ങി.

Read More >>