'ചാര്‍ളി'യുടെ തമിഴ് പതിപ്പില്‍ മാധവന്‍

സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ  'ചാര്‍ളി'യുടെ തമിഴ് പതിപ്പ് ഒരുങ്ങുന്നു. ചിത്രത്തില്‍ ദുല്ഖര്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രം 'ചാര്‍ളി' തമിഴ്...

dulquar--madhavan

സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ  'ചാര്‍ളി'യുടെ തമിഴ് പതിപ്പ് ഒരുങ്ങുന്നു. ചിത്രത്തില്‍ ദുല്ഖര്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രം 'ചാര്‍ളി' തമിഴ് പതിപ്പില്‍ മാധവന്‍ അവതരിപ്പിക്കുന്നു എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത.

രണ്ട് ദിവസങ്ങള്‍ക്കു മുന്പ് ചാര്‍ളിയെയും അതിലെ ദുല്ഖരിന്റെ പ്രകടനത്തെയും അഭിനന്ദിച്ചു കൊണ്ട് തന്റെ ട്വിറ്റെര്‍ പേജില്‍ മാധവന്‍ എഴുതിയ കുറിപ്പ് വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. അതെതുടര്‍ന്നാണ് ചാര്‍ളിയുടെ തമിഴ് പതിപ്പില്‍ മാധവന്‍ നായകനാകുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചത്.

പ്രതീക്ചക്രവര്‍ത്തി, ശ്രുതി നല്ലപ്പ എന്നിവര്‍ ചേര്‍ന്നാണ് ചാര്‍ളിയുടെ തമിഴ് പതിപ്പ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരെന്നതിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.