ചാര്‍ളിയിലെ പ്രകടനത്തിന് ദുല്ഖറിനു മാധവന്‍റെ പ്രശംസ

മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന് തെന്നിന്ത്യയിലും ബോളിവുഡിനും ഒരേപോലെ പ്രിയങ്കരനായ നടന്‍ മാധവന്റെ അഭിനന്ദനം. മാര്‍ട്ടിന്‍ പ്രക്കാട്ട്...

ചാര്‍ളിയിലെ പ്രകടനത്തിന് ദുല്ഖറിനു  മാധവന്‍റെ പ്രശംസ

dulquar--madhavanമലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന് തെന്നിന്ത്യയിലും ബോളിവുഡിനും ഒരേപോലെ പ്രിയങ്കരനായ നടന്‍ മാധവന്റെ അഭിനന്ദനം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത  ചിത്രം 'ചാര്‍ളി'യെയും അതില്‍ ദുല്‍ഖറിന്റെ പ്രകടനത്തെയും  പ്രശംസിച്ച് നടന്‍ മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്‍ തന്റെ അഭിനന്ദനം അറിയിച്ചത്.

ചാര്‍ളി കണ്ടുവെന്നും അതില്‍  ദുല്ഖറിന്റെ പ്രകടനം നന്നായിരുന്നു എന്നുമാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. കൂടാതെ ചിത്രത്തിലെ 'സുന്ദരി പെണ്ണേ..' എന്ന ഗാനത്തെയും മാധവന്‍ പ്രശംസിച്ചിട്ടുണ്ട്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ 'ചാര്‍ളി' തീയേറ്ററില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ എട്ട് അവാര്‍ഡുകളും ചിത്രം നേടിയിരുന്നു. ദുല്‍ഖറിന് മികച്ച നടനും പാര്‍വ്വതിക്ക് മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.