നിയമസഭയിലെ കുറഞ്ഞ ഭൂരിപക്ഷം അഞ്ച് വോട്ട്

കോഴിക്കോട്: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷം 5 വോട്ട്. 2001 ലെ കന്നി നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് നിന്നാണ്...

നിയമസഭയിലെ കുറഞ്ഞ ഭൂരിപക്ഷം അഞ്ച് വോട്ട്

kerala-election

കോഴിക്കോട്: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷം 5 വോട്ട്. 2001 ലെ കന്നി നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് നിന്നാണ് എ.എ.അസീസ് വിജയിച്ചത്. ആര്‍.എസ്.പിയുടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന അസീസിന് ലഭിച്ചത് 55,638 വോട്ടും എതിരാളിയായ യു.ഡി.എഫിലെ ലീഗ് സ്ഥാനാര്‍ത്ഥി ടി.എ.മുഹമ്മദ് കബീറിന് 55,618 വോട്ടും ലഭിച്ചു. അസീസിന്റെ വിജയത്തിനെതിരെ അഹമ്മദ് കബീര്‍ കോടതിയെ സമീപിച്ചു ഒടുവില്‍ കോടതി അഞ്ച് വോട്ടിന് അസീസ് വിജയിച്ചതായി പ്രഖ്യാപിച്ചു. 2006 ലെ തെരഞ്ഞെടുപ്പില്‍ അസീസിന്റെ ഭൂരിപക്ഷം 24,049 വോട്ടായി ഉയര്‍ന്നു. 2011 ല്‍ 8,012 വോട്ടും ഭൂരിപക്ഷം നേടിയിരുന്നു. പള്ളുരുത്തിയില്‍ നിന്ന് 1982 ല്‍ 16 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് എസിലെ ടി.പി.പീതാംബരന്‍ മാസ്റ്ററാണ് കുറഞ്ഞ ഭൂരിപക്ഷം നേടിയ രണ്ടാമന്‍.പീതാംബരന്‍ മാസ്റ്റര്‍ 37,369 വോട്ട് നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗത്തിലെ ഈപ്പന്‍ വര്‍ഗീസിന്37, 353 വോട്ടായിരുന്നു നേടിയത്. ഇടത് മുന്നണിയില്‍ നിന്ന് ഗിരിജ സുരേന്ദ്രന്‍ 21 വോട്ടിന് ജയിച്ചതാണ് മൂന്നാമത്തെ സംഭവം. ശ്രീക്യഷ്ണപുരം മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ വിജയരാഘവനെയാണ് ഗിരിജ സുരേന്ദ്രന്‍ തോല്‍പ്പിച്ചത്. ഗിരിജക്ക് 62500 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വി.എസ്.വിജയരാഘവന് 62479 വോട്ടാണ് നേടാന്‍ കഴിഞ്ഞത്.1991 ല്‍ കോവളത്ത് നിന്ന് കോണ്‍ഗ്രസിലെ ജോര്‍ജ് മേഴ്‌സിയര്‍ വിജയിച്ചത് 23 വോട്ടിനാണ്. ജനതാദളിലെ നീലലോഹിതദാസന്‍ നാടാരെയാണ് ജോര്‍ജ് തോല്‍പ്പിച്ചത്.