ഇരിപ്പിന്റെ ദൈര്‍ഘ്യം കുറച്ചു ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാം

ഒരു ദിവസം  ഇരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറച്ചാല്‍ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനാവുമെന്നു പുതിയ പഠനങ്ങള്‍. ഇരിക്കുന്ന സമയത്തില്‍ 10%, അതായത് 30...

ഇരിപ്പിന്റെ ദൈര്‍ഘ്യം കുറച്ചു ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാം

frl

ഒരു ദിവസം  ഇരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറച്ചാല്‍ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനാവുമെന്നു പുതിയ പഠനങ്ങള്‍. ഇരിക്കുന്ന സമയത്തില്‍ 10%, അതായത് 30 മിനിറ്റെങ്കിലും കുറയുന്നത് ആരോഗ്യത്തിന് ഗുണകരം എന്നാണു ഗവേഷകര്‍ പറയുന്നത്. 2 മണിക്കൂര്‍ ഇരിക്കുന്നത് ഒഴിവാക്കിയാല്‍ 50% ഓളം ഫലം ലഭിക്കുമെന്നും അവര്‍ വിശദീകരിക്കുന്നു. ദിവസം 3 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നവരുടെ  ആയുസ്സ് 3.8 ശതമാനം കുറയാന്‍ സാധ്യത ഉണ്ട്.

കൂടുതല്‍ സമയം ഇരിക്കുന്നത് മൂലമുണ്ടാകുന്ന തകരാറുകള്‍ വ്യായാമത്തിലൂടെയോ ഭക്ഷണ ക്രമത്തിലൂടെയോ പരിഹരിക്കാമെന്ന പ്രതീക്ഷ വേണ്ടായെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. എന്നാല്‍ പസഫിക്ക് മേഖല , യൂറോപ്പ് എന്നിവിടങ്ങളെ അപേക്ഷിച്ചു ഇന്ത്യയില്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കുറവാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബ്രസീലിലെ സാവേ പോളോ സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ 54 രാജ്യങ്ങളില്‍ നടത്തിയ പഠനഫലം അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.