തലൂക്കരയിലെ എകെജി സ്മാരക വായനശാല അഗ്നിക്കിരയാക്കിയതിനു പിന്നാലെ തിരൂരിലെ പൗരമിത്രം വായനശാലയും കത്തിക്കാന്‍ ശ്രമം

തിരൂരില്‍ വായനശാല പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. തിരൂര്‍ ആതവനാട് മനപ്പടിയിലെ അറുപത് വര്‍ഷം പഴക്കമുളള പൗരമിത്രം വായനശാലയെയാണ് അക്രമികള്‍...

തലൂക്കരയിലെ എകെജി സ്മാരക വായനശാല അഗ്നിക്കിരയാക്കിയതിനു പിന്നാലെ തിരൂരിലെ പൗരമിത്രം വായനശാലയും കത്തിക്കാന്‍ ശ്രമം

Vayanasala

തിരൂരില്‍ വായനശാല പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. തിരൂര്‍ ആതവനാട് മനപ്പടിയിലെ അറുപത് വര്‍ഷം പഴക്കമുളള പൗരമിത്രം വായനശാലയെയാണ് അക്രമികള്‍ അഗ്നിക്കിരയക്കാന്‍ ശ്രമിച്ചത്. വായനശാലയില്‍ രാവിലെ പത്രം വായിക്കാന്‍ എത്തിയ നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആസൂത്രിതമായി കലാപം ഉണ്ടാക്കാനുളള ശ്രമമാണ് ഇതിനു പിന്നിലെന്ന് വായനശാല ഭാരവാഹികള്‍ അറിയിച്ചു. വലിയ ആപത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ പറഞ്ഞു.


കെട്ടിടത്തിന്റെ വാതിലിനടുത്ത് പെട്രൊളില്‍ മുക്കിയ തുണി കത്തിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പത്തുമണി വരെ വായനശാലയില്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ പുലര്‍ച്ചെയാകാം ആക്രമണത്തിന് ശ്രമം നടന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. തലൂക്കരയിലെ എകെജി സ്മാരക വായനശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കിയതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണ് ഈ സംഭവം.

ആര്‍എസ്എസ്-സിപിഐഎം സംഘര്‍ഷത്തെ തുടര്‍ന്നാണ് തലൂക്കരയിലെ എകെജി സ്മാരക വായനശാല ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കിയത്. ഇതിനെതിരെ ശക്തമായ രപതിഷേധമാണ് നാട്ടില്‍ ഉടലെടുത്തത്. പൂര്‍ണ്ണമായും കത്തി നശിച്ച വായനശാലയ്ക്കായി ഫേസ്ബുക്ക് കൂട്ടായ്മ പതിനായിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് കൈമാറിയിരുന്നു.

അടിയന്തരമായി ഇതിലെ വായനശാല കത്തിക്കാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടു.

Read More >>