'ലീല'യുടെ വ്യാജ പതിപ്പ് ഇന്റ്റര്‍നെറ്റില്‍

ആര്‍.ഉണ്ണിയുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല'യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ചിത്രം അപ്പ്‌ലോഡ് ചെയ്തവര്‍ക്കെതിരെ സംവിധായകന്‍...

sdsfrs

ആര്‍.ഉണ്ണിയുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല'യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ചിത്രം അപ്പ്‌ലോഡ് ചെയ്തവര്‍ക്കെതിരെ സംവിധായകന്‍ രഞ്ജിത്ത് സൈബര്‍ സെല്ലിന് പരാതി നല്‍കി.

സിനിമ ആദ്യമായി അപ്‌ലോഡ് ചെയ്ത 'തമിഴ് ടോറന്‍സ്' എന്ന സൈറ്റില്‍ നിന്ന്  കേരള പൊലീസിന്റെ സൈബര്‍ ഡോം  സിനിമ നീക്കം ചെയ്തിട്ടുണ്ട്. 12 സൈറ്റുകളില്‍ ഇതിനകം സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തിയതായും സൈബര്‍ ഡോം അറിയിച്ചു.വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തീയറ്ററുകളില്‍  പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജ പതിപ്പ് നെറ്റില്‍ പ്രചരിച്ചത്. വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ കണ്ടത് പതിനായിര കണക്കിന് ആളുകളാണ്. ഇതിന്റെ ലിങ്കും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന ടോറന്‍സ് പോലുള്ള സൈറ്റുകള്‍ സര്‍ക്കാര്‍ ഇടപെട്ടു നിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ രഞ്ജിത്ത് ആവശ്യപ്പെട്ടു.

Read More >>