സല്‍മാന്‍ ഖാനിനെ പോലെയാകാന്‍ ഷാരുഖിനു രാംഗോപാല്‍ വര്‍മ്മയുടെ ഉപദേശം

കമൽഹാസൻ ചെയ്ത അതേ അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് ഷാരൂക്ക് ഖാനിനോടു ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. പകരം സൽമാൻ ഖാനിനെ പോലെയാകുക. തമിഴ് സിനിമയിൽ...

സല്‍മാന്‍ ഖാനിനെ പോലെയാകാന്‍ ഷാരുഖിനു രാംഗോപാല്‍ വര്‍മ്മയുടെ ഉപദേശം

Ram-Gopal-Varma

കമൽഹാസൻ ചെയ്ത അതേ അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് ഷാരൂക്ക് ഖാനിനോടു ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. പകരം സൽമാൻ ഖാനിനെ പോലെയാകുക. തമിഴ് സിനിമയിൽ രജനികാന്തിനോട് തന്റെ ആധിപത്യം അടിയറവു വയ്ക്കേണ്ടി വന്നു കമലഹാസന്. ഷാരുക്കും ഇപ്പോൾ അതേ ശൈലിയാണ് പിന്തുടരുന്നത്. അങ്ങനെയെങ്കിൽ ഷാരുഖിനും ഒരു നാൾ തന്റെ മേൽകോഴ്മ സൽമാൻ ഖാനിന് മുന്നിൽ നഷ്ടപ്പെടും.

'ട്വിറ്ററിലൂടെയാണ് ഒറ്റയാൻ സംവിധായകനായ രാംഗോപാൽ വർമ്മ ഷാരുഖിനെ ഉപദേശിക്കുന്നത്. കമലിന്റെ തെറ്റുകൾ കണ്ടു പഠിക്കുക, സൽമാൻഖാനെ പോലെയാകുക.' രാം

ഗോപാൽ ട്വീറ്റ് ചെയ്യുന്നു.


അതിഭാവുകത്വമില്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ ഷാരുഖിന്റെ താരമൂല്യവുമായി ഒത്തു പോവുകയില്ല. ഫാൻ എന്ന ചിത്രത്തിൽ ഒരു സാധാരണക്കാരനായതും അടുത്തു വരുന്ന ചിത്രത്തിലെ കുള്ളൻ കഥാപാത്രമാകുന്നതും ഗുണം ചെയ്യുമോ എന്നു വിലയിരുത്തുക. കമലഹാസന്റെ അപ്പു രാജയെ മറക്കരുത്.

കമൽ കാണിച്ച അതേ മണ്ടത്തരം ഇപ്പോൾ ഷാരുഖും കാണിക്കുന്നു. രജനികാന്തിന് താരസിംഹാസനം ലഭിച്ചത് പോലെ ഷാരുഖിന്റെ ഇത്തരം പ്രവൃത്തികൾ സൽമാൻ ഖാനിനാകും ഗുണകരമാകുക. കുള്ളനും, ഭീകരനും, ഉരുണ്ടവനും, മെലിഞ്ഞവനുമൊക്കെയായി അഭിനയിക്കും മുമ്പേ കമലഹാസൻ രജനികാന്തിനൊപ്പമുള്ള വലിയ സൂപ്പർ സ്റ്റാർ ആയിരുന്നു.

തെറ്റായ ഉപദേശങ്ങളെ സ്വീകരിക്കരുതെന്നും ഷാരുഖിന്റെ ആരാധകനെന്ന നിലയിൽ രാംഗോപാൽ വർമ്മ ഓർമ്മിപ്പിക്കുന്നു.

രജനികാന്ത് എന്നും രജനികാന്ത് ആയിരുന്നു. കമൽ പക്ഷെ മറ്റാരോ ആകുവാൻ ശ്രമിച്ചു. അതു കൊണ്ട് ഷാരുക്ക് കമലിൽ നിന്നും ഉൾകൊണ്ടു കൊണ്ടു സൽമാനെപ്പോലെയാകുക.

താൻ എന്തു കൊണ്ട് ഷാരുഖിനെ ഒരു മെഗാസ്റ്റാറായി കണക്കാക്കുന്നു എന്നും രാംഗോപാൽ വർമ്മ വിശദീകരിച്ചു.. സൽമാന്റെ മസിൽ ഇല്ലെങ്കിലും, ആമിറിന്റെ കഠിനാധാനമില്ലെങ്കിലും, താൻ എന്താണോ അതുപോലെ ആയിരിക്കുന്നത് കൊണ്ട് ഇവരിലും ഉയരത്തിലാണ് ഷാരുഖ്.

srk

നല്ല നടൻമാർ ധാരാളമുണ്ട്...പക്ഷെ ഈശ്വരാനുഗ്രഹത്തിൽ ഇവരെ പോലെ താരങ്ങളായവർ വിരളമാണ്.. ഷാരുഖ് അത് തിരിച്ചറിയുന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും ഞാൻ പ്രാർത്ഥിക്കുന്നു.. യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുവാൻ ഷാരുഖിന് കഴിയട്ടെയെന്നും രാംഗോപാൽ വർമ്മ ആശംസിക്കുന്നു.

കാട്ടു കള്ളൻ വീരപ്പന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന ചിത്രത്തിലൂടെ കന്നടയിൽ ആദ്യ ചലചിത്ര സംവിധാനത്തിനൊരുങ്ങുകയാണ് രാംഗോപാൽ വർമ്മ