എല്‍ഡിഎഫ്‌ പ്രകടനപത്രിക ഇന്ന്‌

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്നിറങ്ങും. പ്രകടന പത്രികയുടെ പ്രകാശനം ഇന്നു വൈകിട്ട്‌ എക.ജി സെന്ററില്‍ നടക്കും.മദ്യവര്‍ജനമാണ്‌...

എല്‍ഡിഎഫ്‌ പ്രകടനപത്രിക ഇന്ന്‌

ldf

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്നിറങ്ങും. പ്രകടന പത്രികയുടെ പ്രകാശനം ഇന്നു വൈകിട്ട്‌ എക.ജി സെന്ററില്‍ നടക്കും.

മദ്യവര്‍ജനമാണ്‌ മുന്നണിയുടെ നയമെങ്കിലും മദ്യഉപഭോഗം കുറയ്‌ക്കുന്നതിനു വേണ്ട നടപടികളും പ്രകടനപത്രികയില്‍ വിശദീകരിക്കും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്‌ക്കുമെന്നാണു പ്രകടനപത്രികയില്‍ പറയുന്നത്‌.

ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്‌മ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ്‌ ഇടതുമുന്നണി പ്രകടന പത്രിക മുന്നോട്ടുവയ്‌ക്കുന്നത്‌. മുന്നണി അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സംസ്‌ഥാനത്തു സൃഷ്‌ടിക്കും. വ്യവസായ രംഗത്ത്‌ തൊഴില്‍ സാധ്യത ഒരുക്കാന്‍ സ്‌റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പിലാക്കും.


ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. മാവേലി സ്‌റ്റോര്‍, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, നീതി സ്‌റ്റോര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ വഴി പൊതുവിതരണ സംവിധാനം ശക്‌തിപ്പെടുത്തും.

ആരോഗ്യസംരക്ഷണത്തിനായി സമഗ്രപദ്ധതിയും പ്രകടനപത്രികയില്‍ വിശദീകരിക്കുന്നു. സംസ്‌ഥാനത്തെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളില്‍ വിദഗ്‌ധ ഡോക്‌ടര്‍മാരെ വിന്യസിക്കും. ചികിത്സാ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്‌ഥിതി മാറ്റുന്നതിനും പ്രകടനപത്രികയില്‍ ലക്ഷ്യമിടുന്നു.