വാഗ്ദാനങ്ങളുടെ ഘോഷയാത്രയുമായി എല്‍ഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: നാനാമേഖലകളില്‍ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പത്രിക പുറത്തിറക്കിയത്....

വാഗ്ദാനങ്ങളുടെ ഘോഷയാത്രയുമായി എല്‍ഡിഎഫ് പ്രകടന പത്രിക

ldf

തിരുവനന്തപുരം: നാനാമേഖലകളില്‍ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പത്രിക പുറത്തിറക്കിയത്. കേരളത്തിലെ വിവിധ മേഖലകളില്‍ വലിയ വാഗ്ദനാങ്ങളാണ് പ്രകടന പത്രികയിലുള്ളത്.  35 ഇന കര്‍മ്മ പദ്ധതികളും 600 നിര്‍ദ്ദേശങ്ങളുമാണ് പത്രികയിലുള്ളത്. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, കുടിവെള്ളം, വൈദ്യുതി, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്നതടക്കമുള്ള സുപ്രധാന വാഗ്ദനാങ്ങളാണ് പത്രികയിലുണ്ട്.


മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ളതാണ് പ്രകടനപത്രിക. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍  25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം. വര്‍ഷം തോറും 1000 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 2 ലക്ഷം വീതം നല്‍കും.

സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. നെല്‍വയലുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തും. 60 വയസ് തികഞ്ഞ  അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍, പെന്‍ഷന്‍ തുകകള്‍ 1000 രൂപയായി ഉയര്‍ത്തും.

നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും. നെല്‍വയലുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താനായി കര്‍ഷകര്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വന്‍കിട ബാങ്ക് പദ്ധതി രൂപീകരിക്കും.

മാവേലി സ്റ്റോര്‍, സപ്‌ളൈകോ ഔട്ട്‌ലെറ്റുകള്‍, നീതി സ്റ്റോര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ വഴി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ഭക്ഷ്യ വസ്തുക്കളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. ഇതിനായി ആദ്യഘട്ടത്തില്‍ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കും. ഇതിനുശേഷം വരുന്ന അഞ്ചുവര്‍ഷക്കാലത്തേക്ക് ഈ 'ഭക്ഷ്യസാധനങ്ങള്‍ക്കു വില വര്‍ധനയുണ്ടാകില്ലെന്നാണ് വാഗ്ദാനം.

നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. മദ്യ ഉപയോഗം ക്രമാതീതമായി കുറക്കാന്‍ നടപടിയുണ്ടാകും. അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കും. 2500 മെഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കും. ഐടി-ടൂറിസം മേഖലകളില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും എണ്ണം ഇരട്ടിയാക്കും. പുതിയ റെയില്‍വേ പാതകള്‍ പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും.

വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട് സിറ്റി പദ്ധതികള്‍ പൂര്‍ത്തിയാക്കും. മൂന്ന് മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തും. പൊതുമേഖലയെ പനുരുജ്ജീവിപ്പിക്കും. പരമ്പരാഗത വ്യവസായത്തിന് പൊതു വകുപ്പ്,

റബര്‍ റീപ്ലാന്റിംഗ് ഹെക്ടറിന് ഒരു ലക്ഷം രൂപ. വന്‍കിട റബര്‍ വ്യവസായങ്ങള്‍ തുടങ്ങും. റബര്‍ തടി വില്‍പ്പന നികുതി ഒഴിവാക്കും. ദേശീയ ജലപാത പൂര്‍ത്തിയാക്കും.

സര്‍ക്കാര്‍ സംബന്ധമായ പരാതികള്‍ 30 ദിവസത്തിനുള്ളില്‍ പരിഹരിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി. പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കും.
മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ മലയാളത്തിലാക്കും. ബിരുദം വരെ മലയാള പഠനം നിര്‍ബന്ധമാക്കും.

Read More >>