കുവൈറ്റ് പ്രവാസികളുടെ വെള്ളം,വൈദ്യുതി ചാർജുകൾ വര്‍ധിപ്പിക്കുന്നു

എണ്ണ  വിലയിടിവിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷ നേടാൻ കുവൈറ്റും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നു.കുവൈറ്റിലെ പ്രവാസികൾക്ക് വൈദ്യുതി - വെള്ള...

കുവൈറ്റ് പ്രവാസികളുടെ വെള്ളം,വൈദ്യുതി ചാർജുകൾ വര്‍ധിപ്പിക്കുന്നു


kuwait-എണ്ണ  വിലയിടിവിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷ നേടാൻ കുവൈറ്റും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുന്നു.


കുവൈറ്റിലെ പ്രവാസികൾക്ക് വൈദ്യുതി - വെള്ള നിരക്കുകൾ വർദ്ദിപ്പിക്കാൻ കുവൈറ്റ് പാർലമെന്റ് ബുധനാഴ്ച തീരുമാനിച്ചു. ഗൾഫിലെ എല്ലാ രാജ്യങ്ങളും നിരക്കുകൾ വർദ്ധിപ്പിച്ചപ്പൊഴും കുവൈറ്റ് നിരക്കുകൾ കൂട്ടിയിരുന്നില്ല. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 31 എം പി മാർ അനുകൂലിച്ചും 17 പേർ എതിർത്തും വോട്ടു ചെയ്തു. ആദ്യം എം പി മാർ ബില്ലിനെ എതിർത്തെങ്കിലും സ്വദേശികളെ ഒഴിവാക്കിയതിനെ തുടർന്നു ബിൽ അംഗീകരിക്കുകയായിരുന്നു. ബില്ലിന്മേലുള്ള രണ്ടാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് രണ്ടാഴ്ച കഴിഞ്ഞ് നടക്കും. അപ്പോൾ അംഗീകരിക്കപ്പെട്ടാൽ 50 വര്ഷത്തിനു ശേഷം ആദ്യമായി കുവൈറ്റിൽ വൈദ്യുതി ചാർജ് വർദ്ധന ഉണ്ടാകും.


വെള്ളത്തിന്റെ ചാർജും രണ്ടിരട്ടിയിലധികം വർദ്ധിപ്പിക്കും . വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നല്കാൻ മാത്രം പ്രതിവർഷം 8.8 ബില്യൺ ഡോളർ ചെലവാക്കുന്നെന്നു ജല - വൈദ്യുത വകുപ്പ് മന്ത്രി അഹ്മദ് അൽ ജസ്സർ പാർലമെന്റിൽ പറഞ്ഞു. നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ 2035 ഓടെ ഉപഭോഗം മൂന്നിരട്ടിയായി വർദ്ധിക്കുമെന്നും സബ്സിഡി 25 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. ഉപഭോഗം 30 ശതമാനം കുറയ്ക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ഉദ്ദേശം. എന്നാൽ ജനങ്ങൾക്ക് മേൽ  അധിക ഭാരം അടിച്ചേൽപ്പിക്കുന്നത് ഗവണ്മെന്റിന്റെ കഴിവ്കേട് കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.


ലോകത്തിലേക്കും വച്ച് എറ്റവും കുറഞ്ഞ വിലയ്ക്ക്  പെട്രോൾ വിതരണം ചെയ്യുന്ന കുവൈറ്റിലെ പെട്രോളിന് നല്കുന്ന ഭീമമായ സബ്സിഡി വെട്ടിച്ചുരുക്കാനും ഗവൺമെന്റ്  ആലോചിക്കുന്നു.

Story by