കുവൈറ്റിൽ എണ്ണ കമ്പനി തൊഴിലാളികൾ പണി മുടക്കുന്നു

കുവൈറ്റിലെ എണ്ണ  കമ്പനികളിൽ ജോലി ചെയ്യുന്ന  20,000 ലധികം വരുന്ന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വേതനം വെട്ടിക്കുറക്കാനുള്ള ഗവൺമെന്റ്...

കുവൈറ്റിൽ എണ്ണ കമ്പനി തൊഴിലാളികൾ പണി മുടക്കുന്നു

kuwait-oil-company


കുവൈറ്റിലെ എണ്ണ  കമ്പനികളിൽ ജോലി ചെയ്യുന്ന  20,000 ലധികം വരുന്ന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വേതനം വെട്ടിക്കുറക്കാനുള്ള ഗവൺമെന്റ് തീരുമാനത്തെ തുടർന്നാണിത്.


ഞായറാഴ്ച രാവിലെ പണിമുടക്കിന്റെ തുടക്കത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ  കുവൈറ്റ് ഓയിൽ കമ്പനിയുടെ ആസ്ഥാനമായ അഹ്മദി പട്ടണത്തിൽ ഒത്തു ചേർന്നു . കുവൈറ്റ് പെട്രോളിയം മന്ത്രാലയവുമായി തൊഴിലാളികളുടെ യൂണിയൻ കഴിഞ്ഞ ആഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കപ്പെടും വരെ സമരം തുടരുമെന്ന് ഓയിൽ വർക്കേഴ്സ് യൂണിയൻ നേതാവ് സൈഫ് അൽ ഖഹ്തനി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിവ് മൂലം ബുദ്ധിമുട്ടിലായ കുവൈറ്റ് പൊതു മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പുതിയ വേതന വ്യവസ്ഥ നടപ്പിലാക്കിയിരുന്നു. ഇതിൽ 20,000 ലധികം വരുന്ന എണ്ണ മേഖലയിലെ തൊഴിലാളികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതാണ് സമരത്തിലേക്ക് തൊഴിലാളികളെ നയിച്ചത്.


അതേ സമയം സമരം കയറ്റുമതിയെ ബാധിക്കാതിരിക്കാൻ കുവൈറ്റ് പെട്രോളിയം കോർപ്പറെഷൻ അടിയന്തിര നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ പെട്രോൾ സ്റെഷനുകൾക്കും എയർ പോർടിനും ആവശ്യമായ എണ്ണ  ഉറപ്പു വരുത്താൻ പെട്രോളിയം കോർപ്പറെഷൻ ശ്രമിക്കുന്നുണ്ട്.എങ്കിലും സമരം തീരുമാനമാകാതെ തുടർന്നാൽ കുവൈറ്റിലെ എണ്ണ ഉൽപ്പാദനത്തെയും കയറ്റുമതിയെയും സാരമായി ബാധിച്ചേക്കും.

Read More >>