കുന്ദംമംഗലത്ത് അടിയൊഴുക്കുകള്‍ നിര്‍ണായകമാവും.

കോഴിക്കോട്: കുന്ദമംഗലത്തെ പോര് ഇരുമുന്നണികള്‍ക്കും ഒരു പോലെ ഗൗരവമായെ കാണാന്‍ പറ്റു. കാരണം ഒരു മുന്നണിയോടും പ്രത്യേക പ്രത്യേക മമതയില്ലാത്ത കുന്ദംമംഗലം...

കുന്ദംമംഗലത്ത് അടിയൊഴുക്കുകള്‍ നിര്‍ണായകമാവും.

election

കോഴിക്കോട്: കുന്ദമംഗലത്തെ പോര് ഇരുമുന്നണികള്‍ക്കും ഒരു പോലെ ഗൗരവമായെ കാണാന്‍ പറ്റു. കാരണം ഒരു മുന്നണിയോടും പ്രത്യേക പ്രത്യേക മമതയില്ലാത്ത കുന്ദംമംഗലം എങ്ങോട്ടു വേണമെങ്കിലും ചായാം. രണ്ടു പതിറ്റാണ്ടായി ഇതാണ് കുന്ദംമംഗലത്തിന്റെ രാഷ്ട്രീയ സ്വഭാവം. ആര്‍ക്കും മേധാവിത്വമില്ലാത്ത കുന്ദമംഗലത്ത് രണ്ടാമൂഴത്തിനായി ഇടതുമുന്നണിയുടെ സിറ്റിങ്ങ് എം.എല്‍.എ പി.ടി.എ റഹീമും ജന്മനാട്ടില്‍ ജയിച്ചേ തീരുവെന്ന വാശിയില്‍ കോണ്‍ഗ്രസിലെ ടി .സിദ്ധീഖും പോരിനിറങ്ങിയതോടെ മത്സരത്തിന് ചൂടു പിടിച്ചു. കഴിഞ്ഞ തവണ ജില്ലയില്‍ ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കുന്ദംമംഗലത്തായിരുന്നു. ഇരുമുന്നണികൡലേയും വക്കീലന്‍മാരായ സ്ഥാനാര്‍ത്ഥികളോട് മത്സരിക്കാന്‍  കഴിഞ്ഞ തവണ 17123 വോട്ട് നേടിയ സി കെ പത്മനാഭനും ഗോദയിലുണ്ട്.


മണ്ഡലത്തില്‍ രണ്ടാമങ്കത്തിനറങ്ങുന്ന പി.ടി.എ റഹിം മൂന്നാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2006 ല്‍ കെ.മുരളിധരനെ പരാജയപ്പെടുത്തി കൊടുവള്ളി എം.എല്‍.എയായി. മുസ്ലീംലീഗിലൂടെ  രാഷ്ട്രീയത്തിലെത്തി ലീഗ് വി്ട്ടശേഷം നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് രൂപികരിച്ചു. എന്‍.എസ്.സിയുടെ സംസ്ഥാന അധ്യക്ഷനാണ്. കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു. ലീഗില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയുള്‍പ്പടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിലെ യു.സി.രാമനോട് എല്‍.ഡി. എഫ് സ്വതന്ത്രനായി മത്സരിച്ച പി.ടി.എ റഹീം  3269 വോട്ടുകള്‍ക്കാണ് ജയിച്ചത്.
കോണ്‍ഗ്രസില്‍  ടി സിദ്ധീഖിന്റെ വരവോടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ തിളങ്ങുന്ന പ്രകടനമാണ് സിദ്ധീഖ് കാഴ്ച്ചവെച്ചിരുന്നത്. ഇടതിന്റെ കോട്ടയായിട്ടും വോട്ടെണ്ണിയപ്പോള്‍ പലതവണ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിയര്‍ക്കേണ്ടി വന്നു. ഒടുവില്‍ ഭാഗ്യത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു കയറിയത്. അത്തരമൊരു പ്രകടനം എടുക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മികച്ച പ്രാസംഗികനും സംഘാടകനുമായ സിദ്ധീഖ് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ പി സി സി ജന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ലീലാ ദാമോധരമേനോനാണ് കുന്ദംമംഗലത്ത് നിന്നും ജയിച്ചത്. 1960 ലെ തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു. വി ക്യഷ്ണന്‍ നായര്‍ 1965 ലും 1967 ലും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബാനറില്‍ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. 1970 ല്‍ മുസ്ലീംലീഗിലെ പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍ വിജയിച്ചു. മണ്ഡലം എസ്. സി വിഭാഗത്തിന് സംവരണം ചെയ്ത 1977 ലും, 1980, 1982 വര്‍ഷങ്ങളിലും കെ. പി രാമന്‍ തന്നെ വിജയിച്ചു. 1987, 1991, 1997, വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി സി പി ബാലന്‍ വൈദ്യര്‍ വിജയിച്ചു. 2001, 2006 വര്‍ഷങ്ങളില്‍ ലീഗിലെ യു. സി രാമന്‍ ജയിച്ചു. 2011 ല്‍ സംവരണ സ്വഭാവം ഒഴിവായതോടെയാണ് സിപിഎം വിജയിച്ചത്. മണ്ഡലം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ലീഗില്‍ മണ്ഡലം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ ടി .സിദ്ധീഖ് മത്സരിക്കുന്നത്. ലോകസഭയിലേയോ, തദ്ദേശത്തിലേയോ കണക്കുകളൊന്നും  കുന്ദംമംഗലത്ത് പ്രസക്തമല്ല,  അടിയൊഴുക്കുകളാണ്  കുന്ദംമംഗലത്തെ ഫലം നിര്‍ണയിക്കുക.