ശബരിമലയിലെ സ്ത്രീ പ്രവേശനം; സമവായത്തിലൂടെ പ്രശ്നപരിഹാരം വേണമെന്ന് കുമ്മനം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപിക്കുന്നതിനെ പറ്റി സര്‍ക്കാരും കോടതിയും രണ്ടു തട്ടില്‍ നില്‍ക്കുമ്പോള്‍, വിഷയത്തില്‍ രാഷ്ട്രീയ...

ശബരിമലയിലെ സ്ത്രീ പ്രവേശനം; സമവായത്തിലൂടെ പ്രശ്നപരിഹാരം വേണമെന്ന് കുമ്മനം

Kummanam-new

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപിക്കുന്നതിനെ പറ്റി സര്‍ക്കാരും കോടതിയും രണ്ടു തട്ടില്‍ നില്‍ക്കുമ്പോള്‍, വിഷയത്തില്‍ രാഷ്ട്രീയ ഇടപ്പെടലുകള്‍ നടത്തരുത് എന്ന പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. വിഷയത്തില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പും ആരും നടത്തരുത് എന്നും സമവായത്തിലൂടെയുള്ള ഒരു പ്രശ്ന പരിഹാരമാണ് ഇവിടെ വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളാണ് ഈ വിഷയത്തില്‍ നിലപാട് എടുക്കേണ്ടത് എന്ന് പറഞ്ഞ കുമ്മനം വിശ്വാസങ്ങള്‍ കാലത്തിന് അനുസരിച്ച് മാറേണ്ടതാണ് എന്നും കൂട്ടി ചേര്‍ത്തു. മതപരമായ വിശ്വാസങ്ങളെ അടിസ്ഥാനപെടുത്തിയുള്ള ഒരു വിഷയത്തിന് രാഷ്ട്രീയ മുഖം നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലയെന്ന്‍ പറഞ്ഞ കുമ്മനം, ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് വിശ്വാസികളാണ് എന്നും പറഞ്ഞു.

"വിശ്വാസമാണ് മതത്തിന്റെ വാരിയെല്ല്. ആചാരങ്ങളെ മതവുമായി കൂട്ടി കുഴച്ചുള്ള രാഷ്ട്രീയ ചിന്ത അപലപനീയമാണ്."  കുമ്മനം പറഞ്ഞു

Read More >>