പറവൂര്‍ വെടിക്കെട്ട്‌ അപകടം : സഹായഹസ്തങ്ങളുമായി പ്രമുഖര്‍

കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ  വെടിക്കെട്ട്‌ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഗള്‍ഫ് വ്യവസായികളായ യൂസഫലിയും രവി പിള്ളയ...

പറവൂര്‍ വെടിക്കെട്ട്‌ അപകടം : സഹായഹസ്തങ്ങളുമായി പ്രമുഖര്‍

kollam

കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ  വെടിക്കെട്ട്‌ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഗള്‍ഫ് വ്യവസായികളായ യൂസഫലിയും രവി പിള്ളയും ധനസഹായം പ്രഖ്യാപിച്ചു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50000 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 100000 രൂപ വീതവുമാണ് യൂസഫലി പ്രഖ്യാപിച്ചത്. കൂടാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.50 കോടി രൂപ നാളെത്തന്നെ കൊല്ലം ജില്ല കളക്റ്റര്‍ക്കു കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 100000 രൂപ വീതവുമാണ് രവി പിള്ള പ്രഖ്യാപിച്ചിരിക്കുന്നത്.


വെടിക്കെട്ട്‌ അപകടത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തില്‍ പെട്ടവര്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ കൂടുതല്‍ ധനസഹായം വേണ്ടി വന്നാല്‍ അതും പരിഗണിക്കുമെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം പരിക്കേറ്റവര്‍ക്ക്  സൌജന്യ മരുന്നുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായി നടന്‍ മമ്മൂട്ടിയും മുന്നോട്ടു വന്നിട്ടുണ്ട്. താന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രവര്‍ത്തിക്കുന്ന 'പതഞ്‌ജലി' എന്ന ആയുര്‍വേദ ഗ്രൂപ്പ് വഴി മരുന്നുകള്‍ വിതരണം ചെയ്യപ്പെടുമെന്ന് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ജനങ്ങളെ അറിയിച്ചത്.

സൌജന്യ മരുന്നുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടാനുള്ള നമ്പര്‍ : 9995424999 , 9645655890

Read More >>