പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്

കൊല്ലം ജില്ലാ കലക്ടറെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ ക്രൂശിക്കാന്‍ ക്രൈംബ്രാഞ്ചിനെ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്....

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്

adoor-prakash1

കൊല്ലം ജില്ലാ കലക്ടറെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ ക്രൂശിക്കാന്‍ ക്രൈംബ്രാഞ്ചിനെ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. കലക്ടറേറ്റിലെ സിസിടിവി കാമറകള്‍ തകരാറിലാണെന്ന് കലക്ടര്‍ കൃത്യസമയത്തുതന്നെ കെല്‍ട്രോണിനെ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

വിജയ് മല്യയ്ക്ക് പാലക്കാട് ഭൂമി ദാനം ചെയ്തത് താനല്ല, അതിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തേണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഭൂമിക്കു വേണ്ടിയുള്ള ശ്രമം 1971 മുതല്‍ കന്പനി തുടങ്ങിയതാണ്. ഭൂമിയെ സംബന്ധിച്ച് ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Read More >>