കോലിബി സഖ്യത്തിനെ ചതിച്ചത് കോണ്‍ഗ്രസ്: ഡോ. മാധവന്‍കുട്ടി

വിവാദമായ 1991ലെ ബേപ്പൂര്‍ മണ്ഡലത്തിലെ കോലിബി സഖ്യസ്ഥാനാര്‍ത്ഥി ഡോ. മാധവന്‍കുട്ടി അ്ന്നത്തെ പണമിടപാടുകളുടെ വെളിപ്പെടുത്തലുമായി രംഗത്ത്. കോലിബി സഖ്യം...

കോലിബി സഖ്യത്തിനെ ചതിച്ചത് കോണ്‍ഗ്രസ്: ഡോ. മാധവന്‍കുട്ടി

dr-madhavan-kutty-Beypore

വിവാദമായ 1991ലെ ബേപ്പൂര്‍ മണ്ഡലത്തിലെ കോലിബി സഖ്യസ്ഥാനാര്‍ത്ഥി ഡോ. മാധവന്‍കുട്ടി അ്ന്നത്തെ പണമിടപാടുകളുടെ വെളിപ്പെടുത്തലുമായി രംഗത്ത്. കോലിബി സഖ്യം നടപ്പാക്കുന്നതില്‍ ഏറ്റവും കുടുതല്‍ പണം കൈപ്പറ്റിയത് കോണ്‍ഗ്രസ് ആയിരുന്നുവെന്നാണ് മാധവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

അന്നത്തെ ബിജെപിയിലേയും കോണ്‍ഗ്രസിലേയും ലീഗിലേയും പ്രമുഖ നേതാക്കളെല്ലാം കോലിബി സഖ്യത്തിന്റെ പിന്നിലുണ്ടായിരുന്നുവെന്നാണ് മാധവന്‍കുട്ടി പറയുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മണ്ഡലത്തിലെ 20 സ്ഥലങ്ങളില്‍ പ്രചാരണത്തിന് എത്തിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തന്റെ മതാല്‍വിക്കുശേഷം അതിന്റെയെല്ലാം തിക്തഫലം അനുഭവിച്ചത് ബിജെപി നേതാവായ പിപി മുകുന്ദന്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.


വോട്ട് കച്ചവടത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നടപിക്ക് വിധേയനായി പുറത്തായ പിപി മുകുന്ദന്‍ ബിജെപിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇടപാട് വിവരങ്ങള്‍ ഡോ. മാധവന്‍കുട്ടി മാധ്യമം ദിനപത്രത്തോട് തുറന്നുപറഞ്ഞത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ടി.കെ ഹംസയോട് 6,000 വോട്ടിനായിരുന്നു അന്നു തന്റെ പരാജയമെങ്കിലും അത് നല്ലൊരു പരീക്ഷണമായിരുന്നുവെന്നാണ് മാധവന്‍കുട്ടിയുടെ നിരീക്ഷണം. സഖ്യത്തില്‍ മുസ്ലീം ലീഗ് വാക്ക് പാലിക്കുകയും അവരുടെ വോട്ടുകള്‍ തരികയും ചെയ്തു. പക്ഷേ കോണ്‍ഗ്രസ് മനോഹരമായി ചതിക്കുകയായിരുന്നു- ഡോ. മാധവന്‍കുട്ടി പറയുന്നു.

ആദ്യം സ്വതന്ത്രനായാണ് മെഡിക്കല്‍ കോളജ് പ്രിസന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച മാധവന്‍കുട്ടിയെ ബിജെപി ബേപ്പൂരില്‍ മത്സര രംഗത്ത് ഇറക്കിയത്. ഈ നീക്കം രഹസ്യമായി്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എംപി ഗംഗാധരനും ബിജെപി സ്ഥാനാര്‍ത്ഥിയായി അഹല്യാശങ്കറുമായിരുന്നു ആ സമയം മത്സരരംഗത്തുണ്ടായിരുന്നത്. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് സ്വതന്ത്രനായ മാധവന്‍കുട്ടിയെ ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഒന്നിച്ച് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ബിജെപി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വതന്ത്രനായി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചതെന്നും മാധവന്‍ കുട്ടി വെളിപ്പെടുത്തി.

പക്ഷേ ടി.കെ ഹംസയോട് പിടിച്ചു നില്‍ക്കാന്‍ മാധവന്‍കുട്ടിക്കായില്ല എന്നുള്ളതാണ് സത്യം. സിപിഎമ്മിലെ ടികെ ഹംസയോട് 6000ത്തോളം വോട്ടിന് മാധവന്‍കുട്ടി തോറ്റു. ബേപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന വടകര ലോക്സഭാ മണ്ഡലത്തില്‍ അഡ്വ എം രത്നസിങ് കോലിബി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.