സിപിഎം അധികാരത്തില്‍ വന്നാല്‍ ഭരണത്തിലിരിക്കുന്നവരെ ശിക്ഷിക്കാനുള്ള സംവിധാനവുമായി വിജിലന്‍സ് ഉടച്ചുവാര്‍ക്കുമെന്ന് കോടിയേരി

സിപിഎം അധികാരത്തില്‍ വന്നാല്‍ ഭരണത്തിലിരിക്കുന്നവരെ ശിക്ഷിക്കാനുള്ള സംവിധാനവുമായി വിജിലന്‍സ് ഉടച്ചുവാര്‍ക്കുമെന്ന് കോടിയേരി. ഇന്നത്തെ സാഹചര്യത്തില്‍...

സിപിഎം അധികാരത്തില്‍ വന്നാല്‍ ഭരണത്തിലിരിക്കുന്നവരെ ശിക്ഷിക്കാനുള്ള സംവിധാനവുമായി വിജിലന്‍സ് ഉടച്ചുവാര്‍ക്കുമെന്ന് കോടിയേരി

kodiyeri

സിപിഎം അധികാരത്തില്‍ വന്നാല്‍ ഭരണത്തിലിരിക്കുന്നവരെ ശിക്ഷിക്കാനുള്ള സംവിധാനവുമായി വിജിലന്‍സ് ഉടച്ചുവാര്‍ക്കുമെന്ന് കോടിയേരി. ഇന്നത്തെ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണവിധേയമായി അധികാരത്തിലിരിക്കുന്നവരെ ശിക്ഷിക്കാനുള്ള സംവിധാനമില്ല. അത് പ്രാവര്‍ത്തികമാക്കാനുള്ള ഒരു നടപടിയും യുഡിഎഫ് കൈക്കൊള്ളുന്നുമില്ല. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്ന് വൈകിട്ട് പ്രക്ഷേപണം ചെയ്യുന്ന ബിഗ് ഡിബേറ്റിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. ഭരണത്തിലിരിക്കുന്നവരെ ശിക്ഷിക്കാന്‍ വിജിലന്‍സിന് കഴിയാത്തതിനാല്‍ പുതിയ ഏജന്‍സിയെ കൊണ്ടുവരാനാണ് സിപിഎമ്മിന്റെ നീക്കം.

Read More >>