മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയം: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന്സിപിഐ(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യവര്‍ജനം  എങ്ങനെ നടപ്പാക്കണമെന്ന് എല്‍ഡിഎഫ്...

മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയം: കോടിയേരി ബാലകൃഷ്ണന്‍

kodiyeri-balakrishnan

കൊച്ചി: മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന്സിപിഐ(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യവര്‍ജനം  എങ്ങനെ നടപ്പാക്കണമെന്ന് എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ബാറുകള്‍ പൂട്ടിയതിനെ എല്‍ഡിഎഫ് വിമര്‍ശിച്ചിട്ടില്ല. ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ബാര്‍ തുറക്കുമെന്നത് യുഡിഎഫിന്റെ കള്ളപ്രചാരണം മാത്രമാണ്. കള്ളപ്രചാരണത്തിലൂടെ വോട്ടുപിടിക്കാന്‍ ഉമ്മന്‍ചാണ്ടി നോക്കേണ്ട. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയത് മദ്യനിരോധനത്തിനു വേണ്ടിയല്ലെന്നും 25 കോടി കോഴ വാങ്ങിയാണെന്നും കോടിയേരി ആരോപിച്ചു.


നൂറിലധികം സീറ്റുകള്‍ കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രകടന പത്രിക സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയാതായും നോമിനേഷന് മുന്‍പ് എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് എല്‍ഡിഎഫ് മാനിഫെസ്‌റ്റോ പ്രഖ്യാപിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

തനിച്ച് ജയിക്കാമെന്ന മോഹം നടക്കില്ലെന്ന്‍ തിരിച്ചറിഞ്ഞപ്പോള്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചതായി കോടിയേരി ആരോപിച്ചു. തിരുവനന്തപുരം സീറ്റും നേമം സീറ്റും ഇതിന് മറ്റൊരു ഉദാഹരണമാണ്.
തിരുവനന്തപുരത്തെ ബിജെപിക്കാര്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് വോട്ട് ചെയ്യില്ല. പകരം ഇവിടെ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിവകുമാറിന് ചെയ്യും. നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍ പിള്ള മല്‍സരിക്കുമെന്നാണ് വാര്‍ത്ത. കോണ്‍ഗ്രസുകാരുപോലും സുരേന്ദ്രന്‍ പിള്ളയ്ക്ക് വോട്ടുചെയ്യില്ല. പകരം അവിടെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് വോട്ടു ചെയ്യും. എങ്ങനെയെങ്കിലും അക്കൗണ്ട് തുറക്കണമെന്ന് ബിജെപിയും എങ്ങനെയെങ്കിലും ഭരണം തുടരുമെന്നു ഉമ്മന്‍ ചാണ്ടിയും ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമാണ് ഈ അവിശുദ്ധ കൂട്ടുകെട്ടെന്നും കോടിയേരി ആരോപിച്ചു.