നമ്മുടെ സ്വന്തം കൊച്ചിയിലുമെത്തും, ഗൂഗിളിന്റെ സൗജന്യ വൈഫൈ

കൊച്ചിയിലുമെത്തുന്നു ഗൂഗിളിന്റെ സൗജന്യ വൈഫൈ സേവനം. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ തുടക്കമിട്ട ഇന്ത്യന്‍ റെയില്‍വേയും ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളുമായി...

നമ്മുടെ സ്വന്തം കൊച്ചിയിലുമെത്തും, ഗൂഗിളിന്റെ സൗജന്യ വൈഫൈ

Google-will-provide-Free-Wi-Fi-across-400-Indian-railway-stations

കൊച്ചിയിലുമെത്തുന്നു ഗൂഗിളിന്റെ സൗജന്യ വൈഫൈ സേവനം. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ തുടക്കമിട്ട ഇന്ത്യന്‍ റെയില്‍വേയും ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളുമായി ചേര്‍ന്ന് സംയുക്തമായി നടപ്പാക്കുന്ന സൗജന്യ വൈഫൈ സേവനം ഒന്‍പത് സ്റ്റേഷനുകളില്‍ കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യ ഘട്ട പദ്ധതികള്‍ക്ക് ശേഷമാണ് കൊച്ചിയടക്കമുള്ള രണ്ടാംഘട്ട പദ്ധതിഒരു വര്‍ഷത്തിനുള്ളില്‍ 100 സ്റ്റേഷനുകളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.


എറണാകുളം ജംഗ്ഷന്‍, പൂനെ, ഭൂബനേശ്വര്‍, ഭോപാല്‍, , റാഞ്ചി, റായ്പൂര്‍, വിജയ് വാഡ, കച്ചെഗുഡ, വിശാഖപട്ടണം എന്നിവയാണ് സൗജന്യ വൈഫൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇടം നേടിയ സ്റ്റേഷനുകള്‍. മുഴുനീള സിനിമകള്‍ വരെ 4 മിനിട്ട് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന അതിവേഗ വൈഫൈ സംവിധാനം ആദ്യ 30 മിനിട്ടാണ് സൗജന്യമായി ലഭിക്കുക.

ഒരു കോടിയിലേറെ യാത്രക്കാര്‍ക്ക് ഉപകാരമാകുന്ന രീതിയിലാണ് പദ്ധതി. ഇന്ത്യന്‍ റെയില്‍വെയുടെ സൗജന്യ വൈഫൈ പദ്ധതിയില്‍ ആദ്യം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സ്റ്റേഷനുകള്‍ കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നിവയാണ്.

Read More >>