അഴീക്കോട്ട് നികേഷ് കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി

താന്‍ എംഎല്‍എയായ അഴിക്കോട് മണ്ഡലത്തിലെ വികസനത്തെ സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് യുഡിഎഫ്...

അഴീക്കോട്ട് നികേഷ് കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി

02krnaz02-azhik_03_2799364f

താന്‍ എംഎല്‍എയായ അഴിക്കോട് മണ്ഡലത്തിലെ വികസനത്തെ സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി. അഴീക്കോട് ഇടതു മണ്ഡലമായിരുന്നപ്പോഴുണ്ടായ വികസനത്തെ കുറിച്ചും അതിനുശേഷം താന്‍ കൊണ്ടുവന്ന വികസനത്തെ കുറിച്ചും തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്ന് ഷാജി ചോദിച്ചു.

അഴീക്കോട് തുറമുഖമടക്കമുള്ള വികസന പദ്ധതികള്‍ മുരടിപ്പിലാണെന്ന എല്‍ഡിഎഫ് ആരോപണത്തെ തുടര്‍ന്നാണ് ഷാജി ചര്‍ച്ചയ്ക്ക് വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഇതുവരെ അഴീക്കോട് നടന്ന വികസനത്തെക്കുറിച്ചും ഒപ്പം എല്ലാത്തിനെക്കുറിച്ചും തുറന്ന ചര്‍ച്ചയ്ക്ക് നികേഷ് തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു.

സംവാദത്തില്‍ രാഷ്ട്രീയം, മൗലികത, ധാര്‍മ്മികത, ഇടപാടുകള്‍ തുടങ്ങി ഏതു വിഷയത്തിലും സംവാദം നടത്താമെന്നും ഷാജി പറയുന്നു.

Read More >>