കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്ന കാര്യം പിസി ജോര്‍ജിന് തീരുമാനിക്കാമെന്ന് കെഎം മാണി

കേരള കോണ്‍ഗ്രസിലേക്ക് മാനസാന്തരപ്പെട്ട് നല്ല മനസ്സോടെ ആരു വന്നാലും സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ എം മാണി. അതുകൊണ്ടുതന്നെ തിരിച്ചു വരുന്ന കാര്യം...

കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്ന കാര്യം പിസി ജോര്‍ജിന് തീരുമാനിക്കാമെന്ന് കെഎം മാണി

mani3

കേരള കോണ്‍ഗ്രസിലേക്ക് മാനസാന്തരപ്പെട്ട് നല്ല മനസ്സോടെ ആരു വന്നാലും സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ എം മാണി. അതുകൊണ്ടുതന്നെ തിരിച്ചു വരുന്ന കാര്യം പിസി ജോര്‍ജിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിനോടുള്ള നിലപാട് മാണി വ്യക്തമാക്കിയത്. പാലാ മണ്ഡലത്തില്‍ പിസി ജോര്‍ജുമായി ധാരണയുണ്ടെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോഴാണ് മാണിയുടെ മറുപടി. തന്നെ സഹായിക്കേണ്ട കാര്യം പിസി ജോര്‍ജിനില്ലെന്നും ജോര്‍ജ് സഹായിച്ചില്ലെങ്കിലും താന്‍ ഇവിടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ സഹായിച്ചാല്‍ അത് നല്ലകാര്യമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

പാലായിലെ ജനങ്ങള്‍ താന്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നിടത്തോളം കാലം താന്‍ മത്സരിക്കുമെന്നും മാണി പറഞ്ഞു. ജനങ്ങള്‍ക്ക് അനിഷ്ടമുണ്ടായാല്‍ താന്‍ പെട്ടിമടക്കുമെന്നും മത്സരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഡിഎഫ് മുന്നണിക്ക് ഇത്തവണ നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>