ടിപി കൊല്ലപ്പെട്ടത് വിഎസ്സിന്റെ നിലപാട് പിന്തുടര്‍ന്നത് കൊണ്ട്

വിഎസ് അച്ചുതാനന്ദന്റെ നിലപാടുകള്‍ പിന്തുടര്‍ന്നതുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് ആര്‍ എം പി നേതാവും ടി പിയുടെ ഭാര്യയുമായ കെ കെ രമ. വി...

ടിപി കൊല്ലപ്പെട്ടത് വിഎസ്സിന്റെ നിലപാട് പിന്തുടര്‍ന്നത് കൊണ്ട്

vs
വിഎസ് അച്ചുതാനന്ദന്റെ നിലപാടുകള്‍ പിന്തുടര്‍ന്നതുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് ആര്‍ എം പി നേതാവും ടി പിയുടെ ഭാര്യയുമായ കെ കെ രമ. വി എസ് മുന്നോട്ടുവച്ച നിലപാടില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയി. പാര്‍ട്ടിക്കുള്ളില്‍ വിഎസ് ഉയര്‍ത്തിയ കലാപം ശരിയാണെന്ന് ധരിച്ചാണ് ടി പി ചന്ദ്രശഖരന്‍ അത് ഏറ്റെടുത്തതും ബദല്‍ സംഘടന രൂപീകരിച്ചതെന്നും രമ പറഞ്ഞു.

വിഎസ് ഔദ്യോഗികപക്ഷത്തിന് പൂര്‍ണ്ണമായും കീഴടങ്ങി. മുന്നോട്ടുവച്ച നിലപാടുകളില്‍ നിന്ന് വിഎസ് പിന്മാറി. വിഎസ് വീണ്ടും സ്ഥാനാര്‍ത്ഥിയായതും ഇടതുമുന്നണിയുടെ പ്രധാന പ്രചാരകനായതിനെകുറിച്ചുമൊക്കെയുള്ള പ്രതികരണങ്ങളുമാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടാന്‍ കാരണമായതെന്നും രമ പറഞ്ഞു.


കഴിഞ്ഞ കുറച്ചു കാലമായി വിഎസും ആര്‍എംപിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല. കൂടാതെ  പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതോടെ ആര്‍എംപിയില്‍ നിന്നും ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരും തിരിച്ചു സിപിഐ(എം)ലേക്ക് വന്നിരുന്നു. ഇവരെ മടക്കി കൊണ്ട് വരുന്നതില്‍ വിഎസ് വലിയ പങ്കും വഹിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ കുറച്ചു കാമാലായി ആര്‍എംപിയെ കടന്നാക്രമിക്കുന്ന സമീപനമാണ് വിസ് സ്വീകരിക്കുന്നത്. ഇതും ആര്‍എംപി വിഎസുമായി അകലുന്നതിനുള്ള കാരണമായി.