ഐപിഎല്‍; പഞ്ചാബ് ആറ് വിക്കറ്റിന് പുണെയെ പരാജയപ്പെടുത്തി

മൊഹാലി:  കിങ്സ് ഇലവൻ പഞ്ചാബിന് ഐപിഎൽ ഒൻപതാം സീസണിലെ ആദ്യ ജയം.  റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് സീസണിലെ ആദ്യ ജയം...

ഐപിഎല്‍; പഞ്ചാബ് ആറ് വിക്കറ്റിന് പുണെയെ പരാജയപ്പെടുത്തി

glenn_maxwell

മൊഹാലി:  കിങ്സ് ഇലവൻ പഞ്ചാബിന് ഐപിഎൽ ഒൻപതാം സീസണിലെ ആദ്യ ജയം.  റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് സീസണിലെ ആദ്യ ജയം നേടിയത്.

പുണെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് എട്ടു പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അവസാന ഓവറുകളില്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ് വെല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. പുണെയ്ക്കായി മുരുകൻ അശ്വിൻ നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

സ്കോർ: റൈസിങ് പുണെ സൂപ്പർ ജയന്റസ് - 20 ഓവറിൽ ഏഴിന് 152. പഞ്ചാബ് - 18.4 ഓവറിൽ നാലിന് 153.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുണെ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. അർധസെ‍ഞ്ചുറി നേടിയ ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സാണ് പുണെയുടെ സ്കോർ 150 കടത്തിയത്

Read More >>