പാഠപുസ്തക അച്ചടി വീണ്ടും സ്വകാര്യ പ്രസുകളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍

വീണ്ടും പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം സ്വകാര്യപ്രസിനെ ഏല്‍പ്പിച്ച് കോടികള്‍ കമ്മീഷന്‍ തട്...

പാഠപുസ്തക അച്ചടി വീണ്ടും സ്വകാര്യ പ്രസുകളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍

uqhnzr86

വീണ്ടും പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം സ്വകാര്യപ്രസിനെ ഏല്‍പ്പിച്ച് കോടികള്‍ കമ്മീഷന്‍ തട്ടാനുള്ള നീക്കം പുറത്തായതിനെ തുടര്‍ന്ന് ഇക്കുറി ഏറെ തന്ത്രപൂര്‍വമാണ് സര്‍ക്കാര്‍ നീക്കം നടത്തിയതെന്നും ഇതിന്റെ ാവശ്യത്തിലേക്ക് ടെണ്ടര്‍ ക്ഷണിച്ചതായും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ തവണ സ്വകാര്യ പ്രസിന് പാഠ പുസ്തക അച്ചടി നല്‍കിയതിലൂടെ വിവാദം ക്ഷണിച്ചു വരുത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ കെബിപിഎസിന് അച്ചടി തത്വത്തില്‍ നല്‍കുകയായിരുന്നു. എന്നാല്‍ അതിനുശേഷം അച്ചടി മനഃപൂര്‍വം വൈകിപ്പിച്ച് സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2.98 കോടിയുടെ പുസ്തകം അച്ചടിക്കാനാണ് കെബിപിഎസിനെ ചുമതലപ്പെടുത്തിയതെന്നും എന്നാല്‍ അച്ചടിക്കേണ്ട പുസ്തകങ്ങളുടെ എണ്ണം, അച്ചടിക്കാവശ്യമായ പേപ്പര്‍ വാങ്ങുന്നതിനുള്ള ഫണ്ട് എന്നിവ നല്‍കാതെ മനഃപൂര്‍വം കാലതാമസം വരുത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇക്കാര്യങ്ങള്‍ ഒക്‌ടോബര്‍ മാസത്തിലാണ് നല്‍കേണ്ടതെങ്കിലും ജനുവരിയിലാണ് കെ.ബി.പി.എസിന് ഇത് നല്‍കിയത്. പേപ്പര്‍ വാങ്ങാന്‍ 60 കോടി രൂപ നല്‍കിയത് രണ്ടുഘട്ടങ്ങളായാണ്. ഇതില്‍ 15 കോടി കഴിഞ്ഞ ദിവസമാണ് നല്‍കിയെതന്നും ഈ തുക ലഭിക്കാന്‍ ഇനിയും കാത്തിരിക്കണമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ചില പാഠപുസ്തകങ്ങളുടെ അച്ചടിക്കാവശ്യമായ സിഡി എസ് സിഇആര്‍ടി ഇതുവരെ കെബിപിഎസിന് നല്‍കിയിട്ടില്ലഎന്നുള്ളതും ഈ വാദങ്ങള്‍ ശരിവെയ്ക്കുന്നു. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായ കരിക്കുലംകമ്മിറ്റി അംഗീകരിച്ചാലേ എസ്‌സി ഇആര്‍ടി തയ്യാറാക്കിയ പുസ്തകം അച്ചടിക്കാനാകൂ എന്നിരിക്കേ കരിക്കുലം കമ്മിറ്റി ചേരുന്നതിലടക്കം ബോധപൂര്‍വം താമസമുണ്ടാക്കി പാഠപുസ്തക അച്ചടി സര്‍ക്കാര്‍ പ്രസില്‍ പൂര്‍ത്തിയാകാത്ത സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം.

തെരഞ്ഞെടുപ്പ് വര്‍ക്കുകള്‍ വരുന്ന സമയമായതിനാല്‍ മറ്റ് സര്‍ക്കാര്‍ പ്രസുകള്‍ക്ക് പാഠപുസ്തക അച്ചടി ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയുമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഈ ഒരു നീക്കം നടത്തിയതെന്നും സര്‍ക്കാരിന്റ ഈ നീക്കങ്ങളിലൂടെ കുറഞ്ഞത് 25 ലക്ഷം പുസ്തകമെങ്കിലും സ്വകാര്യ പ്രസുകളില്‍ അച്ചടിക്കേണ്ടി വരുമെന്നുമാണ് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നത്.

Read More >>