ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരത്ത് ബിജു...

ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി

biju-ramesh

കൊച്ചി: കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരത്ത് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിട സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പൊളിക്കാനാണ് ഹൈകോടതി അനുമതി നല്‍കിയത്. പുറമ്പോക്ക് ഭൂമി കൈയ്യേറി ബിജു രമേശ് അനധികൃതമായി കെട്ടിടം നിര്‍മിച്ചു എന്നാണ് കണ്ടെത്തല്‍.

പ്രധാന ഭാഗത്തിന് കേടുപാടുകള്‍ വരുത്താതെയായിരിക്കണം കെട്ടിടം പൊളിക്കേണ്ടതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇന്നു തന്നെ കെട്ടിടം അളന്നുതിട്ടപ്പെടുത്തി പൊളിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ സര്‍ക്കാരിനെതിരെ താന്‍ പലതും വിളിച്ചു പറയുന്നതുകൊണ്ടുള്ള പ്രതികാര നടപടിയാണ് കോടതി വിധിയെന്ന് ബിജു രമേശ് പ്രതികരിച്ചു.  കെട്ടിടം നില്‍ക്കുന്നത് പുറമ്പോക്കിലല്ല. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ട്.

ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ വിധി നേടിയെടുത്തതെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ബിജുരമേശ് പറഞ്ഞു.

Read More >>