വിജിലന്‍സ് നടപടിക്ക് സ്റ്റേ ഇല്ല; മാണിയുടെ ഹര്‍ജി തള്ളി

കൊച്ചി: ബാര്‍ കോഴ കേസില്‍ മുന്‍ ധനകാര്യ മന്ത്രി കെഎം മാണിക്ക് തിരിച്ചടി. ബാര്‍കോഴ കേസില്‍ വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മാണി ...

വിജിലന്‍സ് നടപടിക്ക് സ്റ്റേ ഇല്ല; മാണിയുടെ ഹര്‍ജി തള്ളി

km-mani

കൊച്ചി: ബാര്‍ കോഴ കേസില്‍ മുന്‍ ധനകാര്യ മന്ത്രി കെഎം മാണിക്ക് തിരിച്ചടി. ബാര്‍കോഴ കേസില്‍ വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവെക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം.

വിജിലന്‍സ് കോടതിക്ക് നിയമപരമായ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാം. തീരുമാനങ്ങളെടുക്കാനുള്ള അധികാരം കോടതിക്കുണ്ട്. കോടതിയുടെ അധികാരത്തില്‍ ഇടപെടാന്‍ ഹൈകോടതി ആഗ്രഹിക്കുന്നില്ല എന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.


എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്ന കോടതിയില്‍ ഈ കേസ് പരിഗണിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.ഡി രാജനാണ് ഹര്‍ജി പരിഗണിച്ചത്.

സുകേശനെതിരെയുള്ള തെളിവുകള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുകേശനെതിരായ അന്വേഷണത്തില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. ബിജു രമേശിന്റെ സിഡിയാണ് സുകേശനെതിരെയുള്ള തെളിവായി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് പോലും വിധേയമാക്കാത്ത സി.ഡി കോടതിയില്‍ ഹാജരാക്കിയതുകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന ചോദിച്ച കോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു.

സുകേശനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് ബാര്‍കോഴ കേസില്‍ പുകമറ സൃഷ്ടിക്കാനായിരുന്നോ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി ചോദിച്ചു. ഒരു കൈ കൊണ്ട് അടിക്കുകയും മറുകൈ കൊണ്ട് തലോടുകയും ചെയ്യുന്ന സമീപനമാണ് സുകേശനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചത്.

Story by
Read More >>