പ്രതിഷേധത്തിനെതിരെ കേരള പോലീസ് ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കി

സ്ത്രീകള്‍ ഷാള്‍ പുതച്ച് കൊച്ചിയില്‍ നടത്തിയ പ്രതിഷേധം അശ്ലീലമാണെന്ന് കാണിച്ച് കേരള പോലീസ് ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കി. ഉത്തര്‍ പ്രദേശിലെ ബദായ...

പ്രതിഷേധത്തിനെതിരെ കേരള പോലീസ് ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കി

Protest

സ്ത്രീകള്‍ ഷാള്‍ പുതച്ച് കൊച്ചിയില്‍ നടത്തിയ പ്രതിഷേധം അശ്ലീലമാണെന്ന് കാണിച്ച് കേരള പോലീസ് ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കി. ഉത്തര്‍ പ്രദേശിലെ ബദായൂനില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ പൊതുനിരത്തില്‍ നടത്തിയ പ്രതിഷേധത്തിനെതിരെയാണ് കേരള പോലീസ് കുറ്റം ചുമത്തിയത്. പ്രതിഷേധം അശ്ലീമെന്ന് ചൂണ്ടിക്കാണിച്ചപോലീസിനോ്ട ഇതില്‍ എന്താണ് അശ്ലീലതയെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രതിഷേധം നവീനരീതിയിലുള്ളതായി കാണമെന്നും കോടതി പറഞ്ഞു.


ബദായില്‍ കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചുവെന്ന പേരില്‍ അഭിഭാഷകര്‍ ഉള്‍പ്പടെ ഏഴ് സ്ത്രീകള്‍ക്കെതിരെയായിരുന്നു കേസ്. 2014 ജൂണ്‍ നാലിന് കൊച്ചി ഷണ്‍മഖം റോഡിലാണ് ഇവര്‍ പ്രതിഷേധിച്ചത്. അന്യായമായ സംഘം ചേരല്‍, പൊതുനിരത്തില്‍ അശ്ലീല പ്രദര്‍ശനം, കലാപത്തിനുള്ള ആഹ്വാനം തുടങ്ങിയ കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.

കേസ് ഇപ്പോള്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകരായ കെകെ പ്രവിത, നന്ദിനി, പനമ്പുകാടിലെ ആശ, കടവന്ത്രയിലെ തെസ്നിഭാനു, എംഎന്‍ ഉമ, സിഎല്‍ ജോളി, ജെന്നി എന്നിവര്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വിധി പുറപ്പെടുവിച്ചത്.

നിയമത്തോട് മാത്രമായിരിക്കണം പൊലീസിന്റെ ബാധ്യതയെന്നും കേസ് ഇനിയും തുടര്‍ന്നുകൊണ്ടുപോകുന്നത് കോടതി നടപടിയുടെ ദുരുപയോഗവും നീതിയുടെ പരാജയവും ആകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി ഉത്തരവിലെ എല്ലാ നഗ്‌നതയെയും അശ്ലീമായി കാണാനാകില്ലെന്ന നിരീക്ഷണങ്ങള്‍ ഈ കേസിലും കോടതി ഉദ്ധരിച്ചു. ഫൂലന്‍ ദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ ബലാത്സംഗം ചിത്രീകരിച്ചത് കാമോദ്ദീപത്തിനായിരുന്നില്ലെന്നും അവര്‍ നേരിട്ട പീഡനങ്ങള്‍ സമൂഹത്തോട് പറയാനുദ്ദേശിച്ചാരുവന്നുവെന്നും സുപ്രിം കോടതി അന്ന് പറഞ്ഞിരുന്നു.

Read More >>