ചിഹ്നം ലഭിക്കാതെ സ്വതന്ത്രരും ചെറുപാര്‍ട്ടികളും, ബി ഡി ജെ എസ് 'കുട'ത്തില്‍ ഒതുങ്ങും

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചിട്ടും ചെറുപാര്‍ട്ടികളും പധാന മുന്നണികളുടെ സ്വതന്ത്രരും ചിഹ്നത്തിനായി കാത്തിരിക്കുന്നു. കടുത്ത...

ചിഹ്നം ലഭിക്കാതെ സ്വതന്ത്രരും ചെറുപാര്‍ട്ടികളും, ബി ഡി ജെ എസ്

kerala-election

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചിട്ടും ചെറുപാര്‍ട്ടികളും പധാന മുന്നണികളുടെ സ്വതന്ത്രരും ചിഹ്നത്തിനായി കാത്തിരിക്കുന്നു. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖര്‍ക്കും ഇതുവരെ ചിഹ്നമായില്ല. നാമനിര്‍ദ്ദേശ പത്രിക നടപടികള്‍ പൂര്‍ത്തിയായാലെ ഇവര്‍ക്ക്  ചിഹ്നം അനുവദിക്കുകയുള്ളു. കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യു ഡി എഫും, എല്‍ ഡി എഫും നിര്‍ത്തിയ സ്വതന്ത്രരും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്ത ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുമാണ് ചിഹ്നത്തിനായി കാത്തിരിക്കുന്നത്.


ഇടതുമുന്നണിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് എസ്,  ആര്‍.എസ്. പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ് ( സ്‌കറിയ തോമസ്), കേരള കോണ്‍ഗ്രസ് ബി പാര്‍ട്ടികളും യു ഡി എഫില്‍ സിഎംപി, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ് ) വിഭാഗങ്ങള്‍ക്കുമാണ് ചിഹ്നം ഇല്ലാത്തത്. അതെ സമയം വരുന്ന ബി ഡി ജെ എസ് 'കുട'ത്തില്‍ ഒതുങ്ങിയേക്കും. ബി ഡി ജെ എസ് കൂപ്പുകൈ ചിഹ്നമായി സ്വീകരിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ചിഹ്നം അനുവദിക്കില്ല.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി അനുവദിക്കുന്ന ചിഹ്നത്തില്‍ കുടം ഇല്ലാത്തതാണ് കാരണം. മൂന്ന്  ദിവസം മുമ്പാണ് ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടിക്ക്  തുഷാര്‍ വെള്ളാപ്പിള്ളിയെ പ്രസിഡന്റ് എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നിശ്ചിത ശതമാനം വോട്ട് നേടുകയും ചെയ്താല്‍ മാത്രമേ പാര്‍ട്ടി ആവശ്യപ്പെടുന്ന ചിഹ്നം ലഭിക്കു.

പൊതുചിഹ്നം ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രര്‍ക്ക് അനുവദിക്കുന്ന ചിഹ്നങ്ങളിലൊന്നായ കുടം ബി.ഡി.ജെ.എസ് തെരഞ്ഞെടുക്കും. മലപ്പുറം ജില്ലയില്‍ പലയിടത്തും ഇടതുമുന്നണി സ്വതന്ത്രര്‍ക്ക് ചിഹ്നം ലഭിച്ചിട്ടില്ല. പത്തനാപുരത്ത് കെ ബി ഗണേഷ്‌കുമാര്‍, പൂഞ്ഞാറില്‍ പി സി ജോര്‍ജ്, കുന്നംകുളത്ത് സി പി ജോണ്‍, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, പിറവത്ത് അനൂപ് ജേക്കബ്ബ് എന്നിവര്‍ക്ക് ചിഹ്നം ലഭിച്ചിട്ടില്ല.