കൊയിലാണ്ടി പിടിക്കാന്‍ ഒപ്പത്തിനൊപ്പം

കോഴിക്കോട്: കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണില്‍ ഇപ്പോള്‍ സി പി എമ്മിന്റെ കൊടിയാണ് ഉയര്‍ന്നു പറക്കുന്നത്. ഒത്തു പിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന...

കൊയിലാണ്ടി പിടിക്കാന്‍ ഒപ്പത്തിനൊപ്പം

koyilandi

കോഴിക്കോട്: കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണില്‍ ഇപ്പോള്‍ സി പി എമ്മിന്റെ കൊടിയാണ് ഉയര്‍ന്നു പറക്കുന്നത്. ഒത്തു പിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന വിശ്വാസം യു ഡി എഫിനുമുണ്ട് .പക്ഷെ കൊയിലാണ്ടിയില്‍ യു ഡി എഫിന് തലവേദന നല്‍കുന്നത് എല്‍ ഡി എഫിനെക്കാളും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ്. മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍ ഡി എങ്കില്‍ യു ഡി എഫിന് അത് തിരികെ പിടിച്ചെ തീരു. പക്ഷെ ഏത് തെരഞ്ഞെടുപ്പ് കാലത്തെന്ന പോലെ ഇത്തവണയും വന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ വന്ന പ്രതിഷേധങ്ങള്‍ ഇനിയും തണുത്തിട്ടില്ല.


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി  കെ പി സി സി സെക്രട്ടറി കൂടിയായ  എന്‍ സുബ്രമണ്യനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അനില്‍കുമാറിനെ പിന്തുണക്കുന്ന വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പരസ്യ പ്രകടനവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം എത്തിയത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക യു ഡി എഫ് ക്യാമ്പിലുണ്ട്. കണക്കുകളില്‍ യു ഡി എഫിന് ആശ്വസിക്കാവുന്ന മണ്ഡലമാണെങ്കിലും ഐക്യം ഇല്ലെങ്കില്‍ വിജയം ഇടത് മുന്നണി കൊണ്ടുപോകുമെന്ന ചരിത്രം കൊയിലാണ്ടിക്കുണ്ട്.

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സിറ്റിങ്ങ് എം എല്‍.എ കെ ദാസനാണ്. സിപിഎം ജില്ലാകമ്മിറ്റിയംഗമായ ദാസന്റെ രണ്ടാമത്തെ ഊഴമാണ് ഇത്.  പത്ത് വര്‍ഷം തുടര്‍ച്ചയായി കൊയിലാണ്ടി നഗരസഭ അധ്യക്ഷനായിരുന്നു.

1970 ന് ശേഷം നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും വിജയിച്ചത് കോണ്‍ഗ്രസാണ്. മൂന്ന് തവണ മാത്രമാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 4139 വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി അനില്‍കുമാര്‍ സി പി എമ്മിലെ കെ ദാസനോട് തോറ്റത്. പക്ഷെ ലോകസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ 6500 അധികം വോട്ടിന്റെ ഭൂരിപക്ഷം നേടാനായതാണ് യു. ഡി എഫ് ആശ്വാസം. 1957 ലെ തെരഞ്ഞെടുപ്പില്‍ പി എസ് പി യിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്കായിരുന്നു ആദ്യജയം. പിന്നീട് 60 ലും അദ്ദേഹം തന്നെയാണ് വിജയിച്ചത്. 65 ല്‍ എ എസ് പിയിലെ കെ ബി മേനോന്‍ വിജയിച്ചു. 67 ലും എ എസ് പി വിജയം നിലനിര്‍ത്തി. പക്ഷെ അന്ന് ജയിച്ചത് പി കെ കിടാവായിരുന്നു.

1970 മുതലാണ് കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ തുടങ്ങിയത്. 70, 77 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ ഇ നാരായണന്‍ നായര്‍ ജയിച്ചു. 1980, 82, വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ മണിമംഗലത്ത് കുട്ട്യാലി ജയിച്ചു. 87, 1991 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ എം ടി പത്മയാണ് വിജയിച്ചത്. 96 ലാണ് മണ്ഡലത്തില്‍ നിന്നൊരു സിപിഎം ആദ്യമായി ജയിക്കുന്നത്.  സിപിഎമ്മിലെ പി വി വിശ്വന്‍ കോണ്‍ഗ്രസിലെ പി ശങ്കരനെ 4851 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2001 ല്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. അഡ്വ .പി ശങ്കരന്‍ വിജയിച്ചു.  എന്നാല്‍ 2006 ല്‍ പി വിശ്വനിലൂടെ മണ്ഡലം വീണ്ടും സിപിഎമ്മിന് കിട്ടി. അന്ന് 18484 വോട്ട് റിക്കോര്‍ഡ് ഭൂരിപക്ഷമാണ് വിശ്വന് കിട്ടിയത്.

2011 ല്‍ സി പി എം കെ ദാസനിലൂടെ മണ്ഡലം നിലനിര്‍ത്തി. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ റജിനേഷ് എന്ന മത്സ്യ പ്രവര്‍ത്തകനാണ്. ശക്തമായ മത്സരം കാഴ്ച്ചവെക്കാനാകുമെന്ന പ്രതീക്ഷയാണ് മണ്ഡലത്തില്‍ ബി ജെ പിക്ക് ഉള്ളത്.

Read More >>