ഇന്ന് സൂക്ഷ്മ പരിശോധന, ചിത്രം വ്യക്തമാകാന്‍ മെയ് 2 വരെ കാത്തിരിക്കണം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ ഇന്ന് സൂക്ഷമ പരിശോധന നടക്കും. ഇന്ന് സൂക്ഷമ പരിശോധന കഴിഞ്ഞാലും മത്സര...

ഇന്ന് സൂക്ഷ്മ പരിശോധന, ചിത്രം വ്യക്തമാകാന്‍ മെയ് 2 വരെ കാത്തിരിക്കണം

nomination-filing

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ ഇന്ന് സൂക്ഷമ പരിശോധന നടക്കും. ഇന്ന് സൂക്ഷമ പരിശോധന കഴിഞ്ഞാലും മത്സര രംഗത്ത് ആരൊക്കെയുണ്ടാകുമെന്നറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മെയ് രണ്ടാണ്. ഇതിനിടെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ പി കെ ജയലക്ഷ്മിയുടെ പത്രിക സംബന്ധിച്ചു ആശങ്കകള്‍ നിലില്‍ക്കുന്നുണ്ട്. മന്ത്രി ജയലക്ഷ്മി വിദ്യഭ്യാസ യോഗ്യത സംബന്ധിച്ച് മുന്‍പ് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നു വ്യത്യസ്തമായ വിവരങ്ങളാണ് ഇത്തവണ നല്‍കിയത്.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വിദ്യാഭ്യാസയോഗ്യത ബി.എ എന്നാണ് കാണിച്ചിരുന്നതെങ്കില്‍ ഇത്തവണ പ്ലസ് ടുവാണ് കാണിച്ചിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ അപരന്‍മാരുടേയും വിമതന്‍മാരുടേയും പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുന്നണികള്‍ നടത്തുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 140 സീറ്റുകളിലേക്ക് 971 പേരാണ് മത്സരിച്ചിരുന്നത്. മൊത്തം 33 രാഷ്ട്രീയ പാര്‍ട്ടികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.ഇടത് മുന്നണിക്ക് 12 സ്വതന്ത്രരും യു ഡി എഫിന് 3 സ്വതന്ത്രരുമാണ് ഉണ്ടായിരുന്നത്.

പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിച്ച സ്വതന്ത്രരുടെ എണ്ണം 292 ആയിരുന്നു. ഇത്തവണത്തെ കണക്ക് വ്യക്തമാകാന്‍ മെയ് 2 വരെ കാത്തിരിക്കണം.