നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്ക് കത്തയച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര വിവരാവകാശ...

നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്ക് കത്തയച്ചു

Arvind_Modi-22

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന് കത്ത് അയച്ചു. കത്തില്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ധൈര്യം കാട്ടണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ സമയത്ത് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോദിക്ക് ബിരുദ യോഗ്യതയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ കത്തയച്ചത്.

പ്രധാനമന്ത്രിയെ സംബന്ധിച്ച കാര്യങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിലെ സത്യമറിയാന്‍ താല്‍പര്യമുണ്ടാകും. ഡെല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ എന്നെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. അതേസമയം പ്രധാനമന്ത്രിയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കമ്മീഷന്‍ തയ്യാറാവണം- കെജ്രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു.

Read More >>