കയ്പ്പമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

തൃശൂര്‍:: യുഡിഎഫില്‍ ഏറെ ചര്‍ച്ചയായ കയ്പ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് വീണ്ടും അനിശ്ചിതത്വം. കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎം...

കയ്പ്പമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

km-noorudheenതൃശൂര്‍:: യുഡിഎഫില്‍ ഏറെ ചര്‍ച്ചയായ കയ്പ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് വീണ്ടും അനിശ്ചിതത്വം. കയ്പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎം നൂറുദ്ദീന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി.

യുഡിഎഫുമായി ഒത്തുപോകാനാകില്ലെന്ന് നൂറുദ്ദീന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയാകാന്‍ യോജിച്ച ആളാണ് താനെന്ന് തോന്നുന്നില്ലെന്നും വ്യവസ്ഥാപിത പാര്‍ട്ടിയുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നും നൂറുദ്ദീന്‍ അറിയിച്ചു.

കയ്പ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് ടിഎന്‍ പ്രതാപനുമായുണ്ടായ വിവാദങ്ങളല്ല തന്റെ പിന്മാറ്റത്തിന് കാരണമെന്നും നൂറുദ്ദീന്‍ പറഞ്ഞു.


കയ്പ്പമംഗലം സീറ്റ് ടിഎന്‍ പ്രതാപന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. തനിക്ക് കയ്പ്പമംഗലം സീറ്റ് വീണമെന്നാവശ്യപ്പെട്ട് പ്രതാപന്‍ രാഹുല്‍ ഗാന്ധിക്കയച്ച മെയില്‍ സന്ദേശം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനിടെ രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് കാണിച്ചതായായിരുന്നു വാര്‍ത്ത.

നേരത്തേ യുവാക്കള്‍ക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെന്നറിയിച്ചുള്ള ടിഎന്‍ പ്രതാപന്റെ പ്രഖ്യാപനം കള്ളമാണെന്ന് ഇതിലൂടെ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കയ്പ്പമംഗലത്ത് യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയുടെ സ്വയം പിന്മാറ്റം.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് നൂറുദ്ദീന്‍.