വരുന്നു "കട്ടപ്പനയിലെ ഋത്വിക് റോഷന്‍"

അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. അമര്‍ അക്ബര്‍ അന്തോണിയിലെ സഹ തിരക്കഥകൃത്തായിരുന്ന...

വരുന്നു "കട്ടപ്പനയിലെ ഋത്വിക് റോഷന്‍"

Kattappanayil-Hrithik-Roshan

അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. അമര്‍ അക്ബര്‍ അന്തോണിയിലെ സഹ തിരക്കഥകൃത്തായിരുന്ന വിഷ്ണു ഉണ്ണി കൃഷണനാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.  മുമ്പ് രാപ്പകല്‍, പളുങ്ക് തുടങ്ങിയ സിനിമകളില്‍ വിഷ്‌ണു ഉണ്ണികൃഷ്‍ണന്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയെ കുറിച്ച് നാദിര്‍ഷ ഫേസ്ബുക്കില്‍ പറയുന്നത് ഇങ്ങനെ

"ഒരു കൊച്ചു കാര്യം.. ഇത്, അവകാശവാദങ്ങള്‍ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ അമര്‍,അക്ബര്‍,അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ.. എഴുത്ത് കഴിഞ്ഞു. ദൈവംഅനുഗ്രഹിച്ചാല്‍ ഷൂട്ടിങ്ങ് ചിങ്ങം1ന് .കഥയാണ് ചിത്രത്തിലെ പ്രധാനതാരം.. ആയതിനാല്‍ കഥാകൃത്തുക്കളില്‍ ഒരാളെ നായകനാക്കുന്നു"

ദിലീപും ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുന്നു. നാദിര്‍ ഷാ തന്നെയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.