തെരഞ്ഞെടുപ്പ് സുരക്ഷ; കാസര്‍ഗോഡ് അഞ്ച് കമ്പനി കേന്ദ്രസേന

തിരുവനന്തപുരം: മെയ്‌ 16ന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷക്കായി അഞ്ച് കമ്പനി കേന്ദ്രസേന....

തെരഞ്ഞെടുപ്പ് സുരക്ഷ;  കാസര്‍ഗോഡ്  അഞ്ച് കമ്പനി കേന്ദ്രസേന

security

തിരുവനന്തപുരം: മെയ്‌ 16ന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷക്കായി അഞ്ച് കമ്പനി കേന്ദ്രസേന. 4,74,912 പുരുഷ വോട്ടമാരും 5,03,118 സ്തീ വോട്ടര്മാരും അടക്കം 9,78,030 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്

ജില്ലയില്‍ 467 പ്രശ്‍ന സാദ്ധ്യതാ ബൂത്തുകളുണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്രയധികം കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെയുള്ള 799 ബൂത്തുകളില്‍ പകുതിയിലേറെ ബൂത്തുകള്‍ ഇത്തവണ പ്രശ്‍നസാദ്ധ്യതാ ബൂത്തുകളെന്നാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്.


356 സെന്‍സിറ്റീവ് ബൂത്തുകളും 45 ക്രിട്ടിക്കല്‍ ബൂത്തുകളും 66 വള്‍ണറെബില്‍ ബൂത്തുകളും അടക്കമാണ് 467 പ്രശ്‍ന സാദ്ധ്യതാ ബൂത്തുകള്‍ കാസര്‍ഗോഡ് കണ്ടെത്തിയിട്ടുള്ളത്. മൂന്ന് കമ്പനി ഇതര സംസ്ഥാന പൊലീസും രണ്ട് കമ്പനി കേന്ദ്ര സേനയും തെരെഞ്ഞെടുപ്പ് സുരക്ഷയ്‍ക്കായി ജില്ലയിലെത്തും.

സ്‌ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 25 ബൂത്തുകളും ഇത്തവണ ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ക്രമസമാധാനപാലനത്തിന്‍റെ ചുമതലയും വനിതാ പൊലീസിനു തന്നെയായിരിക്കും.