കരിങ്കുന്നം സിക്‌സസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ കരിങ്കുന്നം സിക്‌സസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദീപു കരുണാകരന്‍...

കരിങ്കുന്നം സിക്‌സസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

karinkunnam

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ കരിങ്കുന്നം സിക്‌സസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വോളിബോള്‍ പരിശീലകയുടെ വേഷത്തിലാണ് മഞ്ജു.

'സ്മാഷുകളുടെയും ബ്ലോക്കുകളുടെയും ലോകം അത്രയൊന്നും പരിചിതമായിരുന്നില്ല. പക്ഷേ അതിലേക്ക് കടന്നപ്പോള്‍ ഓരോ സീനും ഓരോ ഗെയിം പോലെയായി. കൈക്കരുത്തിന്റെ ഈ കായികവിനോദം ഇതിവൃത്തമാകുന്ന ആദ്യത്തെ മലയാളസിനിമയുമാണ് കരിങ്കുന്നം സിക്‌സസ്. ഗ്യാലറികളില്‍ നിങ്ങളാണ്. ഈ ടീമിന് പ്രോത്സാഹനമുണ്ടാകണം...കയ്യടികളുമായി കൂട്ടുണ്ടാകണം.''-ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ട് മഞ്ജു കുറിച്ചു.

മഞ്ജുവിന് പുറമെ അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ലെന ജേക്കബ് ഗ്രിഗറി, ബൈജു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.