മുഖ്യമന്ത്രിയുടെ നയതന്ത്രം ഫലിച്ചില്ല; എപി സുന്നി വിഭാഗം ഇടതിനൊപ്പം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങളില്‍ എപി സുന്നി വിഭാഗം ഇടത് മുന്നണിയെ പിന്തുണയ്ക്കും. ബഹുജനസംഘടനയായ കേരളാ മുസ്ലീം ജമാ അത്ത് വഴി...

മുഖ്യമന്ത്രിയുടെ നയതന്ത്രം ഫലിച്ചില്ല; എപി സുന്നി വിഭാഗം ഇടതിനൊപ്പം

kanthapuram

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങളില്‍ എപി സുന്നി വിഭാഗം ഇടത് മുന്നണിയെ പിന്തുണയ്ക്കും. ബഹുജനസംഘടനയായ കേരളാ മുസ്ലീം ജമാ അത്ത് വഴി കാന്തപുരം ഈ നിര്‍ദ്ദേശം

ഇടത് മുന്നണിയെ തുണക്കാന്‍ എ പി സുന്നികള്‍ക്ക് കാന്തപുരത്തിന്‍റെ നിര്‍ദ്ദേശം. ബഹുജനസംഘടനയായ കേരളാ മുസ്ലീം ജമാ അത്ത് വഴി  നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതകള്‍ക്ക് പിന്തുണ നല്‍കേണ്ടെന്നും തീരുമാനിച്ചതായാണ്  വിവരം. വനിതാ സ്ഥാനാര്‍ത്ഥി ഇടത്മുന്നണിയുടേതാണെങ്കില്‍  പോലും അവിടെ  സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച നിര്‍ദ്ദേശം പിന്നീട് നല്‍കും. സ്ത്രീകള്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ്അവരുടെ പ്രഖ്യാപിത നിലപാട്.


തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുണ്ടെന്ന് കഴി‍ഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാന്തപുരം പ്രതികരിച്ചത്.

ലീഗിനെ എതിര്‍ക്കുമ്പോഴും പലയിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് കാന്തപുരവും കൂട്ടരും സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി പരമാവധി മണ്ഡലങ്ങളില്‍ ഇടത് മുന്നണിയെ പിന്തുണക്കാനാണ് നിര്‍ദ്ദേശം .

സിപിഎമ്മിനോടുള്ള പിണക്കം കാന്തപുരത്തിന് മാറിയെന്നാണ് സൂചന.എംഎല്‍എമാരായ കെ ടി ജലീലിന്‍റെയും പി.ടി.എ. റഹീമിന്‍റെയും മധ്യസ്ഥ ചര്‍ച്ചകളിലൂടെ അസ്വാരസ്യം പൂര്‍ണ്ണമായും മാറിയെന്ന് കാന്തപുരത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.