നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപ്പാടുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കാന്തപുരം; മനസ് തുറന്നത് നാരദ ന്യൂസിനോട്

കോഴിക്കോട് . നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപ്പാടുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍...

നിയമസഭ  തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപ്പാടുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കാന്തപുരം; മനസ് തുറന്നത് നാരദ ന്യൂസിനോട്

Kanthapuram_The leader

കോഴിക്കോട് . നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപ്പാടുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നാരദ ന്യൂസിനോട് പറഞ്ഞു. രണ്ട് ദിവസത്തിനകം വേണ്ടപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപ്പാട് പരസ്യമായി പ്രഖ്യാപിക്കുമെന്ന് നാരദ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

രണ്ട് ദിവസത്തിനകം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രത്യേക പത്രസമ്മേളനം വിളിക്കുമെന്നും അന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മുസ്ലിയാര്‍ പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കാന്തപുരത്തിന്റെ പിന്തുണ ഇടത് മുന്നണിക്കാണെന്ന് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കാന്തപ്പുരം നാരദയോട് മനസ് തുറന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ നിലപാട് നേരത്തെ പ്രഖ്യാപിക്കുമെന്നാണ് സൂചന.


കഴിഞ്ഞ തവണ യുഡിഎഫിനായിരുന്നു പിന്തുണയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രഖ്യാപിച്ചത് വിവാദത്തിന് ഇട നല്‍കിയിരുന്നു. പിന്തുണ തേടി രാഷ്ട്രീയ നേതാക്കളും ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും കാന്തപുരത്തെ കാണാന്‍ മര്‍ക്കസിലെത്തുന്നുണ്ട്. വരുന്ന സ്ഥാനാര്‍ത്ഥികള്‍ കാന്തപ്പുരത്തിന്റെ കൂടെയുള്ള ചിത്രം ഉപയോഗിച്ച് കാന്തപുരത്തിന്റെ പിന്തുണ തങ്ങള്‍ക്കാണ് എന്ന സോഷ്യല്‍ മീഡിയയും മറ്റും വഴി പ്രചരണം നടത്തുന്നുണ്ട്.

മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിക്കു വേണ്ടിയും ഇങ്ങിനെ പ്രചരണം നടക്കുന്നുണ്ട്. ക്യത്യമായ നിലപാട് പ്രഖ്യാപിച്ചാല്‍ ഇത്തരം പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Read More >>