കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ മനസും അനുഗ്രഹവും തേടി മര്‍ക്കസില്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിര; എല്ലാവരേയും സ്വീകരിച്ച് മനസ് കൊടുക്കാതെ കാന്തപുരം

കോഴിക്കോട് . കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ മനസും അനുഗ്രഹവും തേടി മര്‍ക്കസില്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിര . ഇടത് വലത് മുന്നണികളുടെ...

കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ മനസും അനുഗ്രഹവും തേടി മര്‍ക്കസില്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിര; എല്ലാവരേയും സ്വീകരിച്ച് മനസ് കൊടുക്കാതെ കാന്തപുരം

cm-visits-kanthapuram

കോഴിക്കോട് . കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരുടെ മനസും അനുഗ്രഹവും തേടി മര്‍ക്കസില്‍ സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിര . ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ കൂടാതെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളും അനുഗ്രഹം തേടി വന്നവരില്‍ ഉള്‍പ്പെടും.

ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചക്ക് 12 മണി വരെ മാത്രം പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളാണ് മുസ്ലിയാരെ തേടിയെത്തിയത് . ടി.പി ബഷിര്‍ വേങ്ങര , കെ.പി വീരാന്‍കുട്ടി കൊണ്ടോട്ടി , പി.ടി.എ റഹീം ,വി കെ സി മമ്മദ്‌കോയ ,ജോര്‍ജ് എം തോമസ് ,നിയാസ് തിരൂരങ്ങാടി ,റസാഖ് കാരാട്ട് ,പുരുഷന്‍ കടലുണ്ടി ,യു.കെ തങ്ങള്‍ ,പ്രൊഫ.എ.പി അബ്ദുള്‍ വഹാബ്, പി.ശശി എന്നിവരാണ് ശനിയാച്ച ഉച്ചക്കുള്ളില്‍ മുസ്ലിയാരെ കാണാനെത്തിയത് . മതനിരപേക്ഷ ശക്തികളെ വളര്‍ത്തിയെടുക്കേണ്ട സാഹചര്യം കാന്തപുരം മുസ്ലിയാര്‍ മനസിലാക്കുന്നുണ്ടെന്നും അതിനാല്‍ കാന്തപുരത്തിന്റെ പിന്തുണ ഇടത് സ്ഥാനാര്‍ത്ഥിയായ തനിക്കുണ്ടെന്നും പ്രൊഫ .എ പി അബ്ദുള്‍ വഹാബ് പറഞ്ഞു.


കാന്തപുരത്തിന്റെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞാണ് പലരും എത്തിയതെങ്കിലും നേരത്തെ എത്തിയ സ്ഥാനാര്‍ത്ഥികള്‍ കാന്തപ്പുരവുമായി സംസാരിക്കുകയായിരുന്നതിനാല്‍ പലര്‍ക്കും പുറത്തു കാത്തിരിക്കേണ്ടി വന്നു. സ്ഥാനാര്‍ത്ഥികളുടെ വരവ് അറിഞ്ഞ് വലിയൊരു മാധ്യമപടയും എത്തിയിരുന്നു . എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കാന്തപുരം തയ്യാറായില്ല . നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കാന്തപുരത്തെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രതിപക്ഷത്ത് നിന്ന് ജയരാജന്‍ ഉള്‍പ്പടെയുള്ള സി പി എം നേതാക്കളും മര്‍ക്കസിലെത്തി കാന്തപുരത്തെ കണ്ടിരുന്നു . അഴിക്കോട്ടെ സി പി എം സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ ഇ പി ജയരാജനുമൊത്ത് കാന്തപ്പുരത്തെ കണ്ട് പിന്തുണ തേടിയിരുന്നു . സ്ഥാനാര്‍ത്ഥികളായ ടി സിദ്ധിഖ്, സി പി ജോണ്‍, കോട്ടക്കല്‍ മുഹമ്മദ്, ഗഫൂര്‍ പി ലില്ലീസ്, ധര്‍മ്മത്തെ മമ്പുറം ദിവാകരന്‍, കോഴിക്കോട്ടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി ശ്രീശന്‍ എന്നിവര്‍ വന്നവരില്‍ ഉള്‍പ്പെടും.

മഞ്ചേശ്വരത്തെ ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും അനുഗ്രഹം തേടി വന്നിരുന്നു. വരും ദിവസങ്ങളിലും സ്ഥാനാര്‍ഥികള്‍ കൂടുതല്‍ പേരെത്തുമെന്നാണ് സൂചന. കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഇടതിനാണെന്ന് സൂചനയുണ്ടെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല . അതു കൊണ്ട് അനുഗ്രഹം തേടിയെത്തിവരില്‍ കൂടുതല്‍ പേരും ഇടതു മുന്നണിയില്‍ നിന്നുള്ളവരാണ്.

Read More >>