രാജ് കുമാര്‍ ഹീരാനി ചിത്രത്തില്‍ കങ്കണ ഹാസ്യ വേഷത്തില്‍

കഴിഞ്ഞ കുറച്ചു നാളുകളായി ശക്തമായ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ വേറിട്ടൊരു ഇമേജ് ഉണ്ടാക്കിയെടുത്ത ബോളിവുഡ് നടി കങ്കണ റോണത്ത് പുതിയ ഒരു...

രാജ് കുമാര്‍ ഹീരാനി ചിത്രത്തില്‍ കങ്കണ ഹാസ്യ വേഷത്തില്‍

kangana-ranaut

കഴിഞ്ഞ കുറച്ചു നാളുകളായി ശക്തമായ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷകരുടെ മനസ്സില്‍ വേറിട്ടൊരു ഇമേജ് ഉണ്ടാക്കിയെടുത്ത ബോളിവുഡ് നടി കങ്കണ റോണത്ത് പുതിയ ഒരു പരീക്ഷണത്തിന്‌ ഒരുങ്ങുന്നു.

ദേശീയ അവാർഡ് ജേതാവ് കൂടിയായ കങ്കണ രൺബീർ കപൂ‌ർ ടൈറ്റിൽ റോളിലെത്തുന്ന രാജ് കുമാർ ഹീരാനിയുടെ പുതിയ ചിത്രത്തിൽ ഹാസ്യവേഷത്തിൽ എത്തുന്നു. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ ദത്തിന്റെ ഭാര്യ മാന്യതയുടെ വേഷത്തിൽ കങ്കണ അഭിനയിക്കുന്നു എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട്ഈ വാര്‍ത്തകള്‍ കങ്കണ തന്നെ നിഷേധിച്ചിരുന്നു.