ഹൃതിക്കിന്റെ സ്വകാര്യ മെയിലുകള്‍ പുറത്ത്

കങ്കണയും ഹൃത്വികും തമ്മിലുള്ള ഇ-മെയിൽ 'യുദ്ധം' അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കങ്കണയുടെ മെയിലുകള്‍ പുറത്തായതിന് തൊട്ടു പിന്നാലെ ഹൃത്വിക്കിന്റെയും...

ഹൃതിക്കിന്റെ സ്വകാര്യ മെയിലുകള്‍ പുറത്ത്

hrithik

കങ്കണയും ഹൃത്വികും തമ്മിലുള്ള ഇ-മെയിൽ 'യുദ്ധം' അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കങ്കണയുടെ മെയിലുകള്‍ പുറത്തായതിന് തൊട്ടു പിന്നാലെ ഹൃത്വിക്കിന്റെയും മെയിലുകള്‍ പുറത്തായി.

കങ്കണ-ഹൃത്വിക് പ്രശ്നത്തില്‍ നേരത്തെ കങ്കണയും ഹൃത്വികും മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോൾ നടിയുടെ സഹോദരി രംഗോലിയും കൂടിയെത്തിയിട്ടുണ്ട്.

[gallery ids="16134,16135,16136"]

കങ്കണ ഹൃതിക്കിന് അയക്കേണ്ട മെയിൽ അബദ്ധത്തിൽ അയച്ചത് സഹോദരി രംഗോലിയ്ക്കാണ്. അങ്ങനെയാണ് കാര്യങ്ങൾ‌ കൈവിട്ട് പോയെന്ന് രംഗോലിയും അറിയുന്നത്. തന്റെ സഹോദരി അതിരുവിട്ട വീഡിയോയും ചിത്രങ്ങളും ഹൃതിക്കിന് അയച്ചിട്ടുണ്ടെന്നറിഞ്ഞതോടെ രംഗോലി വലിയ വിഷമത്തോടെ അതിനു മറുപടിയും നൽകുന്നുണ്ട്. ഒറ്റപ്പെടുത്തുന്നതിൽ കങ്കണ ഏറെ ദുഃഖിതയാണെന്നാണ് രംഗോലി പറയുന്നത്. മാത്രമല്ല കങ്കണയുടെ അക്കൗണ്ട് ഹൃത്വിക് ഹാക്ക് ചെയ്തുവെന്നും രംഗോലി ആരോപിക്കുന്നു.


താനങ്ങനെ ചെയ്തിട്ടില്ലെന്നും അത്തരത്തിലൊരു മെയിൽ ഐഡി തനിക്കില്ലെന്നും ഹൃത്വിക് രംഗോലിയോട് പറയുന്നുണ്ട്. ഇത് വായിച്ചിട്ട് രംഗോലി ക്ഷമാപണം നടത്തി തിരിച്ച് മെയിൽ അയച്ചിട്ടുമുണ്ട്. ഈ മെയിലുകളാണ് പുറത്തായത്. <

കങ്കണയുടെ ഇ മെയിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടിയുടെ അഭിഭാഷകൻ‌ വ്യക്തമാക്കുന്നുണ്ട്.

ആറു മാസ കാലയളവിനിടയില്‍ കങ്കണ ഹൃത്വികിന്‌ അയച്ച 3000 ഇ മെയിലുകളില്‍ സ്വന്തം നഗ്നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ്‌ വിവരം. ഒരു ദിവസം ആറ്‌ മിനിറ്റില്‍ ഒരെണ്ണം എന്ന ക്രമത്തില്‍ പോലും കങ്കണ ഹൃത്വികിന്‌ മെയില്‍ അയയ്‌ക്കുകയുണ്ടായി.

3000 മെയിലുകള്‍ കങ്കണയില്‍ നിന്നും സ്വീകരിച്ച ഹൃത്വിക്‌ തിരിച്ച്‌ ഒരു മെയില്‍ പോലും അയച്ചിട്ടില്ലെന്നും ഏഴ്‌ വര്‍ഷത്തിനിടയില്‍ വെറും നാലു ഫോണ്‍ കോളുകള്‍ മാത്രമാണ്‌ ഹൃത്വിക്‌ കങ്കണയെ വിളിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.