സ്വകാര്യ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു; ഹൃത്വികിനെ അറസ്റ്റ് ചെയ്യണമെന്ന്‍ കങ്കണ

ന്യൂഡല്‍ഹി: തന്‍െറ സ്വകാര്യ ഫോട്ടോകള്‍ വിവിധ സോഷ്യല്‍മീഡിയകള്‍ വഴി  പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ നടി കങ്കണ...

സ്വകാര്യ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു; ഹൃത്വികിനെ അറസ്റ്റ് ചെയ്യണമെന്ന്‍ കങ്കണ

hrithik-kangana-story_647_090215044732

ന്യൂഡല്‍ഹി: തന്‍െറ സ്വകാര്യ ഫോട്ടോകള്‍ വിവിധ സോഷ്യല്‍മീഡിയകള്‍ വഴി  പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ നടി കങ്കണ റണാവത്ത് മുംബൈ പൊലീസില്‍ പരാതി നല്‍കി.

ഹൃത്വിക് റോഷനും കങ്കണയും വര്‍ഷങ്ങളായി നിയമ യുദ്ധം തുടരുന്നതിനിടെയാണ് കങ്കണ പൊലീസില്‍ പുതിയ പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിധം ഹൃത്വിക് അവരുടെ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കങ്കണ പോലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. തന്‍റെ സ്വകര്യത്തെ ഹനിക്കുന്ന വിധം ഫോട്ടോകള്‍ മൂന്നാമതൊരു കക്ഷിക്ക് നല്‍കുന്നുണ്ടെന്നും ഇതിന്‍െറ പേരില്‍ നടനെ അറസ്റ്റ് ചെയ്യണമെന്നും കങ്കണക്ക് വേണ്ടി അഭിഭാഷകന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക്നല്‍കിയ പരാതിയില്‍ പറയുന്നു.


ഹൃത്വിക് റോഷന്‍ തന്‍െറ മുന്‍ കാമുകനായിരുന്നുവെന്ന കങ്കണ 2006ല്‍ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മില്‍ പരസ്യമായി അകലുവാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് തൻെറ സല്‍പേര് കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൃത്വിക് റോഷന്‍ കോടതിയെ സമീപിച്ചിരുന്നു. അതിന് ശേഷം, "എന്നെ പറ്റി പറയുന്ന സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതിനേക്കാള്‍ ഭേദം പോപ്പുമായി അടുക്കുന്നതാണ്" എന്ന ഹൃത്വിക് റോഷന്‍റെ പരാമര്‍ശം ബോളിവുഡില്‍ വന്‍വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഈ പരാമര്‍ശത്തിന് എതിരെ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ അടക്കം രംഗത്ത് വന്നിരുന്നു.