കനയ്യകുമാര്‍ നാളെ കേരളത്തില്‍

പാലക്കാട്: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന കനയ്യകുമാര്‍...

കനയ്യകുമാര്‍ നാളെ കേരളത്തില്‍

kanhaiya speech

പാലക്കാട്: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന കനയ്യകുമാര്‍ പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുന്നത്.

തുടര്‍ന്ന് സുഹ്യത്തും ജെഎന്‍യു എഐഎസ്എഫ് യൂണിയന്‍ സെക്രട്ടറിയുമായ മുഹമ്മദ് മുഹ്സിന്‍ മത്സരിക്കുന്ന പട്ടാമ്പി മണ്ഡലത്തിലെത്തും. തിരുവനന്തപ്പുരത്ത് എഐഎസ്എഫ്- എഐവൈഎഫ് എന്നിവയുടെ നേത്യത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.


എഐഎസ്എഫ് അഖിലേന്ത്യ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, ജെഎന്‍യു-എഐഎസ്എഫ് യൂണിയന്‍ പ്രസിഡന്റ് അപരാജിത രാജ, യൂണിറ്റ് ജോയിന്റെ സെക്രട്ടറി മുഹമ്മദ് മുഹ്സിന്‍, ചരിത്രകാരനും മുന്‍ ജെഎന്‍യു അധ്യാപകനുമായ കെഎന്‍ പണിക്കര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ പി ബിജു, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, എഐവൈഎഫ്  സംസ്ഥാന സെക്രട്ടറി കെ.രാജന്‍, എ.ഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് എന്നിവര്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രചരണത്തിനല്ല കനയ്യകുമാര്‍ വരുന്നതെന്നും സൗഹ്യദ സന്ദര്‍ശനമാണ് നടത്തുന്നതെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.

Story by