കെയ്ന്‍ വില്ല്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീം നായകന്‍

വെല്ലിങ്ടണ്‍: കെയ്ന്‍ വില്ല്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ പുതിയ നായകനാകും. കഴിഞ്ഞ ഫിബ്രവരിയില്‍ ബ്രണ്ടന്‍ മക്കല്ലം വിരമിച്ചതിനെ തുടര്‍ന്നാണ്...

കെയ്ന്‍ വില്ല്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീം നായകന്‍

kane-williamson

വെല്ലിങ്ടണ്‍: കെയ്ന്‍ വില്ല്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ പുതിയ നായകനാകും. കഴിഞ്ഞ ഫിബ്രവരിയില്‍ ബ്രണ്ടന്‍ മക്കല്ലം വിരമിച്ചതിനെ തുടര്‍ന്നാണ് കെയ്ന്‍ വില്ല്യംസണെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തത്.

ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ന്യൂസിലന്‍ഡിന്റെ അടുത്ത പരമ്പര. സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനും ജോണ്‍ പാര്‍ക്കര്‍ക്കും ശേഷം ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഇരുപത്തഞ്ചുകാരനായ വില്ല്യംസണ്‍.


ടെസ്റ്റ് നായക പദവി ബഹുമതിയാണെന്നും നായകനെന്ന നിലയില്‍ വളരെ ആസ്വദിച്ചാണ് കളിക്കുന്നതെന്നും ഇപ്പോഴുള്ള ടീമിന് ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും വില്ല്യംസണ്‍ പ്രതികരിച്ചു.

ഇന്ത്യയില്‍ നടന്ന ട്വന്റി-ട്വന്റി ലോക കപ്പില്‍ ന്യൂസിലന്‍ഡിനെ നയിച്ചത് കെയ്ന്‍ വില്ല്യംസണായിരുന്നു. റൈറ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനായ വില്ല്യംസണ്‍ ഏകദിനത്തിലും ട്വന്റി-ട്വന്റിയിലുമായി 36 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ നയിച്ചിട്ടുണ്ട്. 48 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 49.23 ശരാശരിയില്‍ 4037 റണ്‍സാണ് കെയ്ന്‍ വില്ല്യംസണിന്റെ പേരിലുള്ളത്.

Read More >>