കനയ്യക്ക് ഐക്യദാര്‍ഢ്യവുമായി കുരീപ്പുഴ

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍.ശാസ്ത്ര സാഹിത്യ പരിഷത്ത് ഡല്‍ഹി...

കനയ്യക്ക് ഐക്യദാര്‍ഢ്യവുമായി കുരീപ്പുഴ


Kureepuzha

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍.


kanaya-with-kuruvi


ശാസ്ത്ര സാഹിത്യ പരിഷത്ത് ഡല്‍ഹി ഫോറത്തിന്റെ പ്രഭാഷണത്തിനായി എത്തിയ കുരീപ്പുഴ ജെഎന്‍യു സന്ദര്‍ശിച്ച് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചു. വിദ്യാര്‍ഥി സമരത്തിന് അമ്മ മലയാളത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടെന്ന് അദ്ദേഹം കനയ്യ കുമാറിനോടു പറഞ്ഞു. പരിഷത്ത് ഫോറം സെക്രട്ടറി പി.വി.ഷെബി, യുവശാസ്ത്രജ്ഞന്‍ എന്‍.സനീഷ് എന്നിവരും കവിക്കൊപ്പമുണ്ടായിരുന്നു.


വിദ്യാര്‍ഥി സമരത്തിന് ജനകീയ ശാസ്ത്ര പ്രവര്‍ത്തകരുടെ പിന്തുണ ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കള്‍ കനയ്യ കുമാറിനെ അറിയിച്ചു.