കമലഹാസന്‍ - ടി കെ രാജീവ്കുമാര്‍ ചിത്രത്തിന്റെ പേര് 'സബാഷ് നായിഡു'

കമലഹാസനെ നായകനാക്കി ടി.കെ രാജീവ്കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന് 'സബാഷ് നായിഡു' എന്നു പേരിട്ടു. ദശാവതാരം എന്ന ഹിറ്റ്‌ ചിത്രത്തില്‍ കമലഹാസന്‍...

കമലഹാസന്‍ - ടി കെ രാജീവ്കുമാര്‍ ചിത്രത്തിന്റെ പേര്

ryrudruj

കമലഹാസനെ നായകനാക്കി ടി.കെ രാജീവ്കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന് 'സബാഷ് നായിഡു' എന്നു പേരിട്ടു. ദശാവതാരം എന്ന ഹിറ്റ്‌ ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളില്‍ ഒന്നായ  ബല്‍റാം നായിഡു എന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ ചിത്രത്തിലൂടെ കമല്‍ പുനരവതരിപ്പിക്കുന്നു.

ബൽറാം നായിഡുവിന്റെ  കുടുംബജീവിതത്തെ ആസ്പദമാക്കിയാണ്നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രം ഒരുങ്ങുന്നത്. കമലഹാസനും മകള്‍ ശ്രുതി ഹാസനും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'സബാഷ് നായിഡു'. 11 വർഷങ്ങള്‍ക്ക്  ശേഷം ഇളയരാജ സംഗീതം ചെയ്യുന്ന കമൽ ചിത്രമെന്ന പ്രത്യേകതയും സബാഷ് നായ്‍ഡുവിനുണ്ട്. ചിത്രത്തിന് നാമകരണം ചെയ്തതും ഇളയരാജയാണ്.


ചിത്രത്തില്‍ രമ്യ കൃഷ്ണൻ നായിഡുവിന്റെ ഭാര്യയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. തെലുങ്ക് കോമഡി താരം ബ്രഹ്മാനന്ദനാണ് ചിത്രത്തില്‍   മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ടി കെ രാജീവ് കുമാറിന്റെ ആദ്യ ചിത്രമായ ചാണക്യനില്‍ കമലഹാസന്‍ ആയിരുന്നു നായകന്‍. തുടര്‍ന്ന് 26 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമലഹാസന്‍ തന്നെ നിര്‍മ്മിക്കുന്നചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.