ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് ആഘോഷങ്ങളുടെ പേരില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ

വെടിക്കെട്ട് ആഘോഷങ്ങള്‍ക്കെതിരെ ജസ്റ്റിസ് ബി കമാല്‍ പാഷ. ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് ആഘോഷങ്ങളുടെ പേരില്‍ വെടിക്കെട്ട് നടത്തുന്നത...

ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് ആഘോഷങ്ങളുടെ പേരില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് ജസ്റ്റിസ് ബി കമാല്‍ പാഷ

IndiaTv02ebac_KEMAL-PASHAA

വെടിക്കെട്ട് ആഘോഷങ്ങള്‍ക്കെതിരെ ജസ്റ്റിസ് ബി കമാല്‍ പാഷ. ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് ആഘോഷങ്ങളുടെ പേരില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ ക്ഷണിച്ച് വരുത്തിയതാണ് പരവൂര്‍ വെടിക്കെട്ട് ദുരന്തമെന്നും കേരളം പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് വെടിക്കെട്ട് പോലെയുളള അപകടകരമായ ആഘോഷങ്ങള്‍ പാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

സമാധാനപരമായി മാത്രം ഉറങ്ങാന്‍ കഴിയുന്ന ജീവിയാണ് ആന. ആ ആനകളെയും ആഘോഷങ്ങളുടെ ഭാഗമായി മനുഷ്യര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുന്നു. അവയെ ദിവസങ്ങളോളം ലോറിയില്‍ യാത്ര ചെയ്യിച്ചും ആഘോഷങ്ങള്‍ക്ക് നിര്‍ത്തിയും ദ്രോഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മനുഷ്യര്‍ നാലുദിവസം ഉറങ്ങാതിരുന്നാല്‍ ഭ്രാന്ത് പിടിക്കുന്നത് പോലെ തന്നെയാണ് ആനകളുടെ അവസ്ഥയെന്നും മതങ്ങളുടെ ഭാഗമായാണോ ഈ ആഘോഷങ്ങളെന്ന് നാം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീവിവേചനം ഉണ്ടെന്ന തന്റെ പ്രസ്താവനയില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും, വിവാദമുണ്ടാക്കുന്നവര്‍ കാര്യങ്ങള്‍ പഠിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറ്ഞഞു.

Read More >>