കമലും അരോമ മോഹനും ഫെഫ്ക ഭാരവാഹികള്‍

കൊച്ചി: സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പ്രസിഡന്റ് സിബി മലയിലും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും രാജിവെച്ചത്തിന് തൊട്ടു പിന്നാലെ...

കമലും അരോമ മോഹനും ഫെഫ്ക ഭാരവാഹികള്‍

Director-Kamal

കൊച്ചി: സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പ്രസിഡന്റ് സിബി മലയിലും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും രാജിവെച്ചത്തിന് തൊട്ടു പിന്നാലെ ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സംവിധായകന്‍ കമലിനെയും ജനറല്‍ സെക്രട്ടറിയായി അരോമ മോഹനെയും തെരഞ്ഞെടുത്തു.

എ.കെ. സാജന്‍ (വര്‍ക്കിങ് സെക്ര.), ഇസ്മായില്‍ ഹസന്‍ (ട്രഷ.) എന്നിവരാണ് മറ്റുഭാരവാഹികള്‍.നിലവിലെ നിര്‍വാഹകസമിതി അംഗങ്ങള്‍ തുടരും.

ഇവര്‍ കൂടിഉള്‍പ്പെട്ട  പുതിയ സ്റ്റിയറിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബി. ഉണ്ണികൃഷ്ണന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ സിബിയും അംഗമാണ്. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാനാണ് ഈ കമ്മിറ്റി.

അടുത്ത വര്‍ഷം മേയില്‍ കാലാവധി തീരാനിരിക്കെയാണ് ഉണ്ണികൃഷ്ണനും സിബിയും രാജിവെച്ചത്.വ്യകതിപരമായ തിരക്കുകള്‍ മൂലം തങ്ങളെ ഒഴിവാക്കിത്തരണമെന്ന ഇവരുടെ അഭ്യര്‍ഥന ബുധനാഴ്ച ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിക്കുകയായിരുന്നു. അടുത്ത മേയില്‍ ഫെഫ്ക പുനസംഘടന നടക്കും.